സംസ്ഥാനത്ത് ഇന്ന് മുതൽ കര്‍ശന പരിശോധന.

ഒരു പരിപാടിയും രണ്ട് മണിക്കൂറിലധികം നടത്താന്‍ പാടില്ല. 

കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഇന്ന് മുതൽ വര്‍ധിപ്പിക്കും. കടകള്‍ രാത്രി 9 മണിവരെ മാത്രം. ഒരു പരിപാടിയും രണ്ട് മണിക്കൂറിലധികം നടത്താന്‍ പാടില്ല.  അടച്ചിട്ട ഹാളുകളിലെ പരിപാടികളില്‍ 100 പേരും പൊതുപരിപാടികളില്‍ 200 പേരും മാത്രമേ പങ്കെടുക്കാന്‍ പാടുളളുവെന്നാണ് നിര്‍ദേശം. ഇഫ്താര്‍ അടക്കമുള്ള മതപരമായ ചടങ്ങുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളികളില്‍ നടക്കുന്ന ഇഫ്താര്‍ സംഗമങ്ങള്‍ക്ക് നിര്‍ബന്ധിത വിലക്കേര്‍പ്പെടുത്തിട്ടില്ല.  ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പിക്കാന്‍ പോലീസ് പരിശോധനയും ഹോട്ടലുകളിലും ഭക്ഷ്യവിതരണ ശ്യംഖലകളും വഴി ഹോം ഡെലിവറി സംവിധാനവും  ഇന്ന് മുതല്‍ ശക്തമാക്കും.

കണ്ടെയ്‌ൻമെന്റ് സോണുകളിൽ പരിശോധന ശക്‌തമാക്കി; കോഴിക്കോട്

Author
Sub-Editor

Sabira Muhammed

No description...

You May Also Like