ഇരട്ടവോട്ട് -ഹൈക്കോടതി വിധി ഇന്ന്

ഇരട്ടവോട്ട് പട്ടികയില്‍ പേരുള്ളവരെ പ്രത്യേകം അടയാളപ്പെടുത്തുമെന്നും കയ്യിലെ മഷി ഉണങ്ങിയതിനു ശേഷം മാത്രമേ ഇവരെ ബൂത്തിന് പുറത്തിറങ്ങാന്‍ സമ്മതിക്കുകയുള്ളൂവെന്നും കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഇരട്ടവോട്ട്  ഹര്‍ജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വിശദീകരണം നല്‍കി.  38,586 പേര്‍ക്ക് സംസ്ഥാനത്ത് ഇരട്ടവോട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ . ഇരട്ടവോട്ട് പട്ടികയില്‍ പേരുള്ളവരെ പ്രത്യേകം അടയാളപ്പെടുത്തുമെന്നും കയ്യിലെ മഷി ഉണങ്ങിയതിനു ശേഷം മാത്രമേ ഇവരെ ബൂത്തിന് പുറത്തിറങ്ങാന്‍ സമ്മതിക്കുകയുള്ളൂവെന്നും കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കി.ഒരേ പേരും ഒരേ മേല്‍വിലാസവുമുള്ളവര്‍ നിരവധി ഉണ്ടാവുമെന്നും എന്നാല്‍ ഇവരെല്ലാം ഇരട്ടവോട്ടുള്ളവരല്ലെന്നും കമ്മീഷന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ മാറ്റം വരുത്തനാവില്ലെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു . ഈ ഹര്‍ജിയില്‍ ഹൈക്കോടതി  ഇന്ന് വിധി പറയും.

കോവിഡ് പ്രതിരോധത്തിലെ പുതിയ രീതി

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like