കുറവുകളെ ആയുധമാക്കി ഹ്രസ്വചിത്രം 'കാക്ക'
- Posted on September 01, 2021
- Shortfilms
- By Deepa Shaji Pulpally
- 342 Views
ഓരോ മനുഷ്യരുടെയും കുറവുകളെ എങ്ങനെയെല്ലാമാണ് ചുറ്റുമുള്ളവർ നോക്കി കാണുന്നതെന്നും, ആ കുറവിനെ എങ്ങനെ സധൈര്യം നേരിടാമെന്നും 30 - മിനിറ്റ് ഉള്ള ഈ ഹ്രസ്വചിത്രം കാണിച്ചുതരുന്നു
മലയാളി പ്രേക്ഷകർക്ക് വെള്ളിത്തിര എന്ന സിനിമ വാട്സപ്പ് കൂട്ടായ്മ സമ്മാനിച്ച വേറിട്ട ഒരു ഹൃസ്വചിത്രമാണ് 'കാക്ക'. പ്രമേയം കൊണ്ടും, അവതരണം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം പ്രതിരോധത്തിന്റെയും, തുറന്നുപറച്ചിലിന്റെയും അടയാളപ്പെടുത്തലാണ്. പഞ്ചമി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.
കറുപ്പ് നിറം ആയതിന്റെ പേരിൽ വിവാഹാലോചനകൾ മുടങ്ങുകയും, പലതരത്തിലുള്ള അവഗണനകൾ നേരിടുകയും ചെയ്യുന്ന ഒരു സന്ദർഭത്തിൽ തന്റെ കുറവിനെ പോസിറ്റീവായി എടുക്കുകയും, സധൈര്യം നേരിടുകയും ചെയ്യുന്നതാണ് ചിത്രത്തെ ഏറെ പ്രശസ്തമാക്കി കൈയ്യടി നേടിയിരിക്കുന്നത്.
അജു സംവിധാനം ചെയ്ത് നീസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിൽ ലക്ഷ്മിക സജീവൻ, സതീഷ് അമ്പാടി, ശ്രീല നല്ലെടം, ഗംഗ സുരേന്ദ്രൻ, വിപിൻ നീൽ , ദേവാ സൂര്യ എന്നിവരാണ് വേഷമിടുന്നത്.