കുവൈത്തിൽ കോവിഡ് വാക്‌സിൻ വിതരണം ഇന്ന് മുതൽ....
- Posted on December 24, 2020
- News
- By Naziya K N
- 39 Views
പ്രഥമ പരിഗണന നൽകുന്നത് ആരോഗ്യ പ്രവർത്തകർക്കും 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ആയിരിക്കും.

കുവൈറ്റിൽ ഇന്നലെ കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസർ വാക്‌സിൻ ബെൽജിയത്തിൽ നിന്നും എമിറേറ്റസിന്റെ പ്രത്യേക വിമാനം മുഖേന എത്തിച്ചിരുന്നു.കുവൈത്ത് ആരോഗ്യമന്ത്രി ഡോ .ബേസിൽ അൽസബാഹ് ഇന്ന് മുതൽ വാക്‌സിൻ വിതരണം ആരംഭിക്കുമെന്ന് അറിയിച്ചു.വാക്‌സിൻ കുത്തിവെപ്പിനായി പരിശീലനം നേടിയ 400 പേരെ നിയമിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ 75000 പേർക്കാണ് വാക്‌സിൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.പ്രഥമ പരിഗണന നൽകുന്നത് ആരോഗ്യ പ്രവർത്തകർക്കും 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ആയിരിക്കും.150000 ഡോസുകളാണ് ഇതിനു വേണ്ടത്.വാക്‌സിൻ വിതരണത്തിനായി ഹവല്ലി ഗവർണറേറ്റിലെ മിഷ്‌റഫ് ഫയർ ഗ്രൗണ്ട് സജ്ജമാക്കും.ആരോഗ്യ മന്ത്രാലയം നേരിട്ടായിരിക്കും വാക്‌സിൻ വിതരണത്തിന് നേതൃത്വം നൽകുക..73000 പേരാണ് ഇതുവരെ വാക്‌സിൻ ലഭിക്കാനായി ഗവർമെന്റ് വെബ്‌സൈറ്റിൽ അപേക്ഷ നൽകിയിട്ടുള്ളത്.വാക്‌സിൻ വിതരണം പൂർണമായും സൗജന്യമാണ്.
കടപ്പാട്-തേജസ് ദിനപ്പത്രം