യാത്രചെയ്യാനുള്ള പോലീസ് പാസ് ആർക്കൊക്കെ ലഭിക്കും, അപേക്ഷിക്കേണ്ടതെങ്ങനെ?

അനുമതി ലഭിച്ച ഉടൻ അപേക്ഷകന്റെ മൊബൈൽ ഫോണിലേക്ക് ഒ.ടി.പി. വരികയും അനുമതി പത്രം ഫോണിൽ ലഭ്യമാവുകയും ചെയ്യും. ഇതുപയോഗിച്ച് മാത്രമായിരിക്കും യാത്ര ചെയ്യാൻ സാധിക്കുക.

ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ ഇനിമുതൽ സംസ്ഥാനത്ത് യാത്രകൾക്ക് പോലീസ് പാസ് നിർബന്ധം. ശനിയാഴ്ച്ച വൈകുന്നേരത്തോടെ പോലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം നിലവിൽ വരും. കേരള പോലീസിന്റെ വെബ്സൈറ്റ് വഴിയാണ് ഇത് ലഭ്യമാവുക. ഓൺലൈനിൽ പാസിനായി അപേക്ഷിക്കുമ്പോൾ യാത്രയുടെ ഉദ്ദേശം, പേര്, സ്ഥലം എന്നിവ വ്യക്തമാക്കണം. സ്പെഷ്യൽ ബ്രാഞ്ചാണ് ഇത് പരിശോധിച്ച് യാത്രാനുമതി നൽകുക. അനുമതി ലഭിച്ച ഉടൻ അപേക്ഷകന്റെ മൊബൈൽ ഫോണിലേക്ക് ഒ.ടി.പി. വരികയും അനുമതി പത്രം ഫോണിൽ ലഭ്യമാവുകയും ചെയ്യും. ഇതുപയോഗിച്ച് മാത്രമായിരിക്കും യാത്ര ചെയ്യാൻ സാധിക്കുക.

ആശുപത്രി ആവശ്യം, മരണം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങൾക്ക് മാത്രമായിരിക്കും പാസ്സ് അനുവദിക്കുക. വീട്ടുജോലിക്കാർക്കും ദിവസ വേതനക്കാർക്കും പാസ്സിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ തൊഴിലുടമ വഴിയോ, നേരിട്ടോ ആണ്  സമർപ്പിക്കേണ്ടത്. മാധ്യമപ്രവർത്തകർ, ആശുപത്രി ജീവനക്കാൻ തുടങ്ങിയ അവശ്യ സേവന വിഭാഗങ്ങൾക്ക് പാസില്ലാതെയും യാത്ര ചെയ്യാം. തിരിച്ചറിയൽ കാർഡുകളോ, സത്യപ്രസ്താവനയോ ഉപയോഗിച്ച് ഓൺലൈൻ സംവിധാനം ലഭ്യമാകുന്നതുവരെ ആളുകൾക്ക് യാത്ര ചെയ്യാവുന്നതാണ്.  സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നേരിട്ട് സമീപിച്ച് അടിയന്തരമായി പാസ്സ് ആവശ്യമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ്സ് നൽകുന്നതാണ്.

അതി തീവ്ര മുപ്പത് ജില്ലകളിൽ പത്തെണ്ണം കേരളത്തിൽ

Author
Sub-Editor

Sabira Muhammed

No description...

You May Also Like