ചായയ്ക്ക് ചൂട് പോരെന്ന് പറഞ്ഞു മുഖത്തൊഴിച്ച് സഞ്ചാരി ; ബസ് തടഞ്ഞ് നല്ല ചൂടുള്ള അടി തിരികെ കൊടുത്ത് ഹോട്ടല്‍ ജീവനക്കാരന്‍

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ടാറ്റാ ടീ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി

മൂന്നാര്‍: ചായ ചൂടില്ലെന്ന് പറഞ്ഞ് മുഖത്തൊഴിച്ച വിനോദസഞ്ചാരിയെ ബസ് തടഞ്ഞ് മര്‍ദിച്ച്‌ ഹോട്ടല്‍ ജീവനക്കാര്‍.സംഭവത്തില്‍ മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ്(24), ബസ് ഡ്രൈവ‌ര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ്(31) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു.

ശനിയാഴ്ച രാത്രി എട്ട് മണിയോടെ ടോപ്പ് സ്റ്രേഷനിലെ ഹോട്ടലില്‍ വച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം. മലപ്പുറം സ്വദേശികളായ 38പേരടങ്ങുന്ന യുവാക്കളുടെ സംഘം രാത്രിയില്‍ ചായ കുടിക്കാനായി ഹോട്ടലില്‍ കയറുകയായിരുന്നു. ശേഷം ചായ തണുത്തുപോയെന്ന് പറഞ്ഞ് സംഘത്തിലൊരാള്‍ ചായ ജീവനക്കാരന്റെ മുഖത്തൊഴിച്ചു. തുട‌ര്‍ന്ന് ജീവനക്കാരുമായി വാക്കേറ്രമുണ്ടാകുകയും ഇതിനിടെ സഞ്ചാരികള്‍ ബസില്‍ കയറി സ്ഥലം വിടുകയും ചെയ്തു. എന്നാല്‍ സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ബൈക്കില്‍ എല്ലപ്പെട്ടിയിലെത്തിയ ഹോട്ടല്‍ ജീവനക്കാ‌ര്‍ ബസ് തടഞ്ഞിട്ട് അതിലുണ്ടായിരുന്ന വിനോദസഞ്ചാരികളെയും ഡ്രൈവറെയും പുറത്തിറക്കി മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ടാറ്റാ ടീ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

ഉത്തരവിനെതിരെ അപ്പീൽ നൽകാൻ സര്‍ക്കാര്‍

Author
Citizen Journalist

Subi Bala

No description...

You May Also Like