ഗുണ്ടാ പട്ടിക നവീകരണം ; വീടുകളിൽ നേരിട്ടെത്തി അന്വേഷണം

ബന്ധുക്കളും ,സഹായികളും  പോലീസ്  നിരീക്ഷണത്തിൽ 


മാവേലിക്കര : ഗുണ്ടകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഗുണ്ടാപ്പട്ടിക നവീകരണം തുടങ്ങി. ലിസ്റ്റ് നവീകരണത്തിന്റെ ഭാഗമായി നിലവിൽ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ വീടുകളിലെത്തി അന്വേഷണം തുടങ്ങി. ഗുണ്ടകളുടെ സഹായികൾ, ബന്ധുക്കൾ എന്നിവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം ഇവർക്കു സാമ്പത്തിക സഹായം നൽകുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും പ്രത്യേക സംഘം രൂപീകരിച്ചു. കുറ്റകൃത്യങ്ങളിൽ ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ ജാമ്യം റദ്ദു ചെയ്യുക, കാപ്പാ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ, നാടുകടത്തൽ എന്നിവയും  നവീകരണത്തിനൊപ്പം ഊർജിതമാക്കി.

മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ.ആർ ജോസിന്റെ നേതൃത്വത്തിൽ ഇന്നലെ ഗുണ്ടാലിസ്റ്റിൽ നിലവിലുള്ള 7 പേരുടെ വീടുകൾ, ഒളിയിടങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. കൊച്ചാലുംമൂട്, ഇറവങ്കര, ചെട്ടികുളങ്ങര, അറുന്നൂറ്റിമംഗലം, കല്ലുമല, ആക്കനാട്ടുകര പുന്നമ്മൂട് എന്നിവിടങ്ങളിലായിരുന്നു പരിശോധന. സിഐ സി.ശ്രീജിത്, എസ്ഐമാരായ എ.ഇ.സിയാദ്, ദീപു പിള്ള, എഎസ്ഐമാരായ ജയകുമാർ, സുനിമോൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

1946-ൽ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ പുല്ലൂറ്റിലാണ് സച്ചിദാനന്ദൻ ജനിച്ചത്

Author
Citizen Journalist

Subi Bala

No description...

You May Also Like