നവവരന്റെ മൃതദേഹം ചേറ്റുവ കായലില്‍ കണ്ടെത്തി

വിവാഹപ്പിറ്റേന്ന് മുതലാണ് ധീരജിനെ കാണാതാകുന്നത്.

ചേറ്റുവ കായലില്‍ നവവരനെ മരിച്ച നിലയില്‍ കണ്ടെത്തി. മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്‍ മകന്‍ ധീരജ് ആണ് മരിച്ചത്. 37 വയസായിരുന്നു. ഈ മാസം 20 നായിരുന്നു ധീരജിന്റെ വിവാഹം. വിവാഹത്തിന്റെ പിറ്റേന്ന് മുതലാണ് ധീരജിനെ കാണാതാകുന്നത്.

മരോട്ടിച്ചാല്‍ സ്വദേശി നീതുവിനെയാണ് ധീരജ് വിവാഹം കഴിച്ചത്. ഇന്നലെ മരോട്ടിച്ചാലില്‍ നിന്നും മനക്കൊടിയിലെ തന്റെ സ്വന്തം വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ട ധീരജിനെ പിന്നീട് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

രാവിലെ മീന്‍ പിടിക്കാനെത്തിയവരാണ് കായലില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഒല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാചക വാതക വിലയും കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.

Author
Sub-Editor

NAYANA VINEETH

No description...

You May Also Like