ശസ്ത്രക്രിയക്കിടെ മരുന്ന് മാറി നൽകി'. നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് സ്ത്രീ മരിച്ചെന്ന് ആരോപണം.

സ്വന്തം ലേഖിക.

 തിരുവനന്തപുരം. നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് സ്ത്രീ മരിച്ചെന്ന് ആരോപണം. 


നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി കുമാരിയാണ് മരിച്ചത്. ശസ്ത്രക്രിയക്കിടെ മരുന്ന് മാറി നൽകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.


പരാതിയിൽ വെള്ളറട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ഓപ്പറേഷനാണ് മെഡിക്കൽ കോളജിൽ നടത്തിയത്. ശസ്ത്രക്രിയയ്ക്കിടയിൽ ഹൃദയാഘാതം മൂലം രോ​ഗി മരണപ്പെട്ടെന്നായിരുന്നു ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്.  എന്നാൽ ശസ്ത്രക്രിയയുടെ അടയാളങ്ങൾ ശരീരത്തിൽ ഇല്ല എന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like