മര്യാദയുടെ സീമ എല്ലാവരും പാലിക്കണം; ഇതുവരെ തന്റെ ആരോപണങ്ങളോട് സർക്കാർ പ്രതികരിച്ചിട്ടില്ലെന്ന് ​ഗവർണർ

വിഷയത്തിനെ കുറിച്ചു ഒന്നും തന്നെ പ്രതിപക്ഷത്തിന് അറിയില്ലെന്ന് ​ഗവർണർ

ഇതുവരെ  തന്റെ ആരോപണങ്ങളോട് സർക്കാർ പ്രതികരിച്ചിട്ടില്ലെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് എതിരെ തിരിക്കുന്നത് പ്രതിപക്ഷത്തിനുള്ളിലെ കലഹമാണെന്നും ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയാറായിട്ടില്ലെന്നും ​ഗവർണർ പറഞ്ഞു.

ഇപ്പോൾ പ്രധാനം കണ്ണൂർ സർവകലാശാല വിസിയുമായി ബന്ധപ്പെട്ട വിഷയമല്ല.  പരസ്യമായി പറയാത്തത് ദേശീയ പ്രാധാന്യം ഉള്ള സ്ഥാപനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആണ്. വിഷയത്തിനെ കുറിച്ചു ഒന്നും തന്നെ പ്രതിപക്ഷത്തിന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സർക്കാർ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് ഡി- ലിറ്റ് നൽകാൻ ശുപാർശ ചെയ്തത് തടഞ്ഞത് വൻ വിവാദമായിരുന്നു. ഇതിനിടയിലാണ് ഗവർണർ കണ്ണൂർ സർവകലാശാല വിസി നിയമനത്തിനെതിരേയും രം​ഗത്തെത്തിയത്. താൻ രാജ്യത്തിന്‍റെ യശസ്സിനെ ബാധിക്കുന്ന ഒരു കാര്യവും വെളിപ്പെടുത്തില്ലെന്നും, പരസ്യമായി  ഗവർണർ തന്റെ വാ  മൂടിക്കെട്ടിയിരിക്കുകയാണെന്ന്  പറഞ്ഞു.

അങ്ങേയറ്റം ബഹുമാനം  രാജ്യത്തിന്‍റെ പ്രതീകങ്ങളോട് കാണിക്കേണ്ടതുണ്ടെന്നും വിവാദങ്ങളിലേക്ക്  അത്തരം കാര്യങ്ങൾ വലിച്ചിഴയ്ക്കരുതെന്നും പറഞ്ഞ ഗവർണർ മര്യാദയുടെ സീമ എല്ലാവരും പാലിക്കണമെന്നും മര്യാദ കാരണമാണ് താനൊന്നും പറയാത്തതെന്നും കൂട്ടിച്ചേർത്തു.

ചാൻസിലറായി തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like