കൊവിഡ് ബാധിതരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ നീക്കം ചെയ്യാനൊരുങ്ങി ബ്രിട്ടണ്‍
- Posted on February 21, 2022
- News
- By Dency Dominic
- 333 Views
കൊവിഡ് ഉടന്‍ അപ്രത്യക്ഷമാവില്ല ,വൈറസിനോപ്പം നാം ജീവിക്കാൻ പഠിക്കണം ;ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
കൊവിഡ് ബാധിതരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ നീക്കം ചെയ്യാനൊരുങ്ങി ബ്രിട്ടണ്‍.ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകും.കോവിഡിനൊപ്പം ജീവിക്കാം എന്നാണ് ബ്രിട്ടീഷ് സര്‍ക്കാറിന്റെ പദ്ധതി. പുതിയ പദ്ധതിയനുസരിച്ച് കോവിഡ് കണ്ടെത്താനുള്ള പി.സി.ആര്‍ പരിശോധനയും റദ്ദാക്കിയേക്കും.നിലവില്‍ കൊവിഡ് പോസിറ്റീവായവര്‍ക്കും ലക്ഷണങ്ങളുള്ളവര്‍ക്കുമുള്ള ഐസൊലേഷന്‍ കാലയളവ് അഞ്ച് ദിവസമാണ്. മറ്റ് ഭൂരിഭാഗം കൊവിഡ് നിയന്ത്രണങ്ങളും ബ്രിട്ടണില്‍ നേരത്തെ പിന്‍വലിച്ചിരുന്നു.
അതേ സമയം, ഐസൊലേഷന്‍ നിര്‍ബന്ധമല്ലാതാക്കുന്നത് അപകടകരമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊവിഡ് ഉടന്‍ അപ്രത്യക്ഷമാകില്ലെന്നും അതിനാല്‍ വൈറസിനൊപ്പം ജീവിക്കാന്‍ നാം പഠിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിയന്ത്രണങ്ങള്‍ നീക്കവെ പ്രഖ്യാപിച്ചിരുന്നു
