തൊഴിലിനൊപ്പം വിനോദവും, വര്‍ക്കേഷന്‍ കരടുനയം ജനുവരിയില്‍: മന്ത്രി മുഹമ്മദ് റിയാസ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ക്കേഷന്‍ കരടുനയം ജനുവരിയില്‍ രൂപീകരിക്കുമെന്ന് വിനോദ സഞ്ചാര വികസന വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.


തൊഴിലിനൊപ്പം വിനോദവും എന്ന പുത്തന്‍ പ്രവണത പ്രോല്‍സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കും. രാജ്യത്തെ ഏറ്റവും മികച്ച വര്‍ക്കേഷന്‍ ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് മന്ത്രി വെളിപ്പെടുത്തി.


സംസ്ഥാനത്തെ മികച്ച വര്‍ക്കേഷന്‍ ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിനുള്ള ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം ഡയറക്റ്റര്‍ ശിഖ സുരേന്ദ്രന്‍, ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, കെ ഫോണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അനൂപ് അംബിക തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് അസോസിയേഷന്‍, ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ്, ഐടി പാര്‍ക്കുകള്‍, ഐടി ജീവനക്കാരുടെ സംഘടന തുടങ്ങിയവരുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.


തൊഴിലില്‍ നിന്നുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സൃഷ്ടിപരമായ ചിന്തക്ക് ഊന്നല്‍ നല്‍കുന്നതുമായ തൊഴില്‍ സംസ്ക്കാരം വ്യാപകമാവുകയാണ്. അതിന് ഏറ്റവും പറ്റിയ ഡെസ്റ്റിനേഷന്‍ കേരളമാണ്. കേരളത്തിന്‍റെ സ്വാഭാവിക പ്രകൃതി സൗന്ദര്യം, വര്‍ക്കേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് അനുയോജ്യമാണ്. അത് പരമാവധി പ്രയോജനപ്പെടുത്താന്‍ സംസ്ഥാന വിനോദ സഞ്ചാര വികസന വകുപ്പ് പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.


കേരളത്തിലെ വര്‍ക്കേഷന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടിക യോഗം വിശദമായി ചര്‍ച്ച ചെയ്തു. വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പു വരുത്താന്‍ ഈ വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ക്കൊണ്ടുവരാന്‍ യോഗം തീരുമാനിച്ചു

Author
Citizen Journalist

Goutham prakash

No description...

You May Also Like