ജല പരിശോധന ലാബുകള്‍ സ്ഥാപിക്കാന്‍ ഏജന്‍സികള്‍ക്ക് അവസരം

  • Posted on November 24, 2022
  • News
  • By Fazna
  • 21 Views

ടെണ്ടര്‍ തീയതി 2022 നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.

നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോടനുബന്ധിച്ച് പ്രാഥമിക ജലഗുണനിലവാര ലാബുകള്‍ സ്ഥാപിക്കുന്നതിന് ഈ മേഖലയിലെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് അവസരം. ഇതിനായി മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചുകൊണ്ടുളള വിശദമായ ടെണ്ടര്‍ പരസ്യം www.haritham.kerala.gov.in  എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലായി 313 ലാബുകളാണ് സ്ഥാപിക്കേണ്ടത്. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 23.11.2022 എന്നത് 2022 നവംബര്‍ 30 ന് വൈകുന്നേരം നാലുമണി വരെ ദീര്‍ഘിപ്പിച്ചു.Author
Citizen Journalist

Fazna

No description...

You May Also Like