അനന്യയുടെ ആത്മഹത്യ; സമഗ്രാന്വേഷണം നടത്താന്‍ സാമൂഹ്യനീതി വകുപ്പ്

അനന്യയുടെ മരണത്തില്‍ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും  ട്രാൻസ്ജെൻഡർ വിഭാഗത്തിന്‍റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ജൂലൈ 23 ന് ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം നടക്കും.

ട്രാൻസ്ജെൻഡർ അനന്യയുടെ ആത്മഹത്യയില്‍ സമഗ്രാന്വേഷണം നടത്താന്‍ സാമൂഹ്യനീതി വകുപ്പ്. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കുന്നതിന് ചുമതലപ്പെടുത്തി. അനന്യയുടെ മരണത്തില്‍ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും  ട്രാൻസ്ജെൻഡർ വിഭാഗത്തിന്‍റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ജൂലൈ 23 ന് ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം നടക്കും.

ശാസ്ത്രീയമായും പിഴവുകളില്ലാതെയും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ മാർഗ്ഗരേഖ തയ്യാറാക്കും. ആഭിമുഖ്യത്തിൽ ട്രാൻസ് ക്ലിനിക്കുകൾ സ്ഥാപിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാൻസ്ജെൻഡർ വിഭാഗത്തിൻ്റെ ശാരീരികവും മാനസികവും ആയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കും.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ അനുവർത്തിച്ചു വരുന്ന ചൂഷണവും, വഞ്ചനാപരമായ സമീപനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like