സംസ്ഥാനത്തെ ആ​ദ്യത്തെ ഇ​ക്കോ സെ​ന്‍സി​റ്റി​വ് ആ​സ്ട്രോ ടൂ​റി​സം സെന്‍റ​ര്‍ മഞ്ഞംപൊതിക്കുന്നിൽ ഒരുങ്ങുന്നു.

മ​ഞ്ഞം​പൊ​തി​ക്കു​ന്ന് ഇ​ക്കോ സെ​ന്‍സി​റ്റി​വ് ആ​സ്ട്രോ ടൂ​റി​സം സെന്‍റ​റാ​കു​ന്ന​തോ​ടെ മ​ല​മു​ക​ളി​ല്‍ ആ​ധു​നി​ക ടെ​ല​സ്‌​കോ​പി​ല്‍ രാ​ത്രി ആ​കാ​ശ​ക്കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കും. 

കേ​ര​ള​ത്തി​ലെ ആ​ദ്യ ഇ​ക്കോ സെ​ന്‍സി​റ്റി​വ് ആ​സ്ട്രോ ടൂ​റി​സം സെന്‍റ​ര്‍ മ​ഞ്ഞം​പൊ​തി​ക്കു​ന്നി​ല്‍ ഒ​രു​ങ്ങു​ന്നു. പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് 4.30ന് ​ നി​ര്‍വ​ഹി​ക്കും. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ  മാ​വു​ങ്കാ​ലി​ന് സ​മീ​പ​ത്തു​ള്ള മ​ഞ്ഞം​പൊ​തി​ക്കു​ന്നിന്റെ  പ്ര​കൃ​തി സൗ​ന്ദ​ര്യം നി​ല​നി​ര്‍ത്തി​ക്കൊ​ണ്ടാ​ണ്  വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.

മ​ഞ്ഞം​പൊ​തി​ക്കു​ന്നി​ലെ​ത്തു​ന്ന സ​ന്ദ​ര്‍ശ​ക​ര്‍ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ലു​പ​രി സം​ഗീ​ത​ത്തി​ന്റെ  പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ര്‍​ണാ​ഭ​മാ​യ ജ​ല​ധാ​ര, ബേ​ക്ക​ല്‍ കോ​ട്ട, തൈ​ക്ക​ട​പ്പു​റം അ​ഴി​മു​ഖം, അ​റ​ബി​ക്ക​ട​ല്‍ എ​ന്നി​വ​യു​ടെ ദൂ​ര​ക്കാ​ഴ്ച ആ​സ്വ​ദി​ക്കാ​നു​ള്ള ബൈ​നോ​ക്കു​ല​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍, വാ​ന​നി​രീ​ക്ഷ​ണ​ത്തി​നു​ള്ള ടെ​ല​സ്‌​കോ​പ് എ​ന്നി​വ സ്ഥാ​പി​ക്കും. ഇ​രി​പ്പി​ട​ങ്ങ​ള്‍, സെ​ല്‍ഫി പോ​യ​ന്‍​റു​ക​ള്‍, ല​ഘു​ഭ​ക്ഷ​ണ​ശാ​ല, പാ​ര്‍ക്കി​ങ് സൗ​ക​ര്യം എ​ന്നി​വ​യും സ​ജ്ജീ​ക​രി​ക്കും.

മ​ഞ്ഞം​പൊ​തി​ക്കു​ന്ന് ഇ​ക്കോ സെ​ന്‍സി​റ്റി​വ് ആ​സ്ട്രോ ടൂ​റി​സം സെന്‍റ​റാ​കു​ന്ന​തോ​ടെ മ​ല​മു​ക​ളി​ല്‍ ആ​ധു​നി​ക ടെ​ല​സ്‌​കോ​പി​ല്‍ രാ​ത്രി ആ​കാ​ശ​ക്കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കും. റി​സ​പ്​​ഷ​ന്‍ സോ​ണ്‍, ഫ്ല​വ​ര്‍ സോ​ണ്‍, പാ​ര്‍ക്കി​ങ് സോ​ണ്‍, ഫെ​സി​ലി​റ്റി സോ​ണ്‍, ഫൗ​ണ്ടെ​യ്ന്‍ ആ​ന്‍​ഡ്​ ആ​സ്ട്രോ സോ​ണ്‍ എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ റി​സ​പ്​​ഷ​ന്‍, ടൂ​റി​സം വ​കു​പ്പ് ന​ല്‍കു​ന്ന ഫ​ണ്ടി​ല്‍ ജ​ല​ധാ​ര​യും പാ​ര്‍ക്കി​ങ് ഏ​രി​യ​യും പു​ല്ല് നി​റ​ഞ്ഞ കു​ത്ത​നെ​യു​ള്ള ച​രി​വു​ക​ളും ടെ​ല​സ്‌​കോ​പ്പും ബൈ​നോ​ക്കു​ല​റും മ​ര​ത്തോ​പ്പു​ക​ളും ഫൗ​ണ്ടെ​യ്ന്‍ പ്ലാ​സ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കും.

കാ​സ​ര്‍കോ​ട് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ര​ണ്ടാം ഘ​ട്ട​ത്തി​ല്‍  പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കും.20 ബ​സു​ക​ള്‍ക്കും 150 കാ​റു​ക​ള്‍ക്കും  500 ടു​വീ​ല​റു​ക​ള്‍ക്കും ഒ​രേ​സ​മ​യം നി​ര്‍​ത്താ​വു​ന്ന പാ​ര്‍ക്കി​ങ് സോ​ണാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കാ​സ​ര്‍കോ​ട് ന​ഗ​ര​ത്തി​ല്‍നി​ന്ന്​ 31 കി​ലോ​മീ​റ്റ​റും കാ​ഞ്ഞ​ങ്ങാ​ടു​നി​ന്ന്​ അ​ഞ്ച് കി​ലോ​മീ​റ്റ​റും മം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ 94 കി​ലോ​മീ​റ്റ​റു​മാ​ണ് മ​ഞ്ഞം​പൊ​തി​ക്കു​ന്നി​ലേ​ക്കു​ള്ള ദൂ​രം. എ​ന്‍.​എ​ച്ച്‌ 66ലൂ​ടെ എ​ളു​പ്പം പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്കെ​ത്താം. ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും 92 കി​ലോ​മീ​റ്റ​റും കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍വേ സ്​​റ്റേ​ഷ​നി​ല്‍ നി​ന്നും ബ​സ് സ്​​റ്റാ​ന്‍​ഡി​ല്‍നി​ന്നും അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ വീ​ത​വു​മാ​ണ് മ​ഞ്ഞം​പൊ​തി​ക്കു​ന്നി​ലേ​ക്കു​ള്ള ദൂ​രം.


രാജ്യത്ത് കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി സമർപ്പിച്ച അപേക്ഷ പിൻവലിച്ച് ഫൈസര്‍

Author
No Image

Naziya K N

No description...

You May Also Like