ശബരിമല മകരവിളക്ക്; വിപുലമായ ഒരുക്കങ്ങളോടെ ദേവസ്വം ബോർഡ്

ഇത്തവണ ഒന്നര ലക്ഷം പേര്‍ക്ക് മകരജ്യോതി ദര്‍ശനത്തിന് അവസരം

ശബരിമല മകരവിളക്കിന് മുന്നോടിയായി വൻ ഒരുക്കങ്ങളുമായി ദേവസ്വം ബോർഡ്. രണ്ട് വര്‍ഷം നീണ്ടുനിന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതിന് ശേഷം ആദ്യമായി നടക്കുന്ന മകരവിളക്ക് കാണാന്‍ ദേവസ്വം ബോർഡ് കൂടുതല്‍ സൗകര്യമൊരുക്കുന്നു.

കഴിഞ്ഞ വര്‍ഷം വെറും 5000 പേര്‍ക്കായിരുന്നു മകരവിളക്ക് കാണാന്‍ സൗകര്യമുണ്ടായിരുന്നത്. എന്നാല്‍, ഈ വര്‍ഷം സന്നിധാനത്ത് മാത്രം കുറഞ്ഞത് ഒന്നരലക്ഷം പേരെങ്കിലും മകരവിളക്ക് ദര്‍ശനത്തിനെത്തുമെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. അതിനാവശ്യമായ സൗകര്യങ്ങളാണ് ഇപ്പോൾ സന്നിധാനത്ത് ഒരുങ്ങുന്നത്.

സന്നിധാനത്ത് മാത്രം ഒന്നര ലക്ഷത്തിലധികം പേർക്ക് മകരവിളക്ക് കാണാനുള്ള സൗകര്യമാണ് ദേവസ്വം ബോര്‍ഡ് ഒരുക്കുന്നത്. വ്യൂ പൊയിന്‍റുകളിൽ അയ്യപ്പന്മാരുടെ സുരക്ഷയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിക്കും. സന്നിധാനത്ത് ജോലി ചെയ്യുന്ന എല്ലാ വിഭാഗത്തിലുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം അടുത്തയാഴ്ച കൂട്ടും. 

സന്നിധാനത്ത് എറ്റവുമധികം തീർത്ഥാടകർക്ക് മകരവിളക്ക് കാണാൻ സൗകര്യമൊരുക്കുന്നത് പാണ്ടിത്താവളത്താണ്. ഇവിടെ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇവിടെ മാത്രം ഒരു ലക്ഷം സ്വാമിമാര്‍ക്ക് ഇരുന്നു വിശ്രമിക്കാനുള്ള സൗകര്യമാണൊരുക്കുന്നത്.

കെ റെയിൽ നഷ്‌ടപരിഹാരം; പൊരുത്തക്കേടുകളുടെ മറ നീങ്ങുന്നു

Author
Sub-Editor

NAYANA VINEETH

No description...

You May Also Like