ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണില്‍ ഇളവ് നല്‍കി സര്‍ക്കാര്‍

ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.

മുപ്പത് ദിവസത്തെ നോമ്പ് കാലത്തിനൊടുവിൽ നാളെ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍. രൂക്ഷമായ കോവിഡ് പശ്ചാത്തലത്തിൽ നമസ്‌കാരം ഇത്തവണ വീട്ടില്‍ വച്ച്‌ തന്നെ നിര്‍വഹിക്കണം. ബന്ധുവീടുകളിലുള്ള സന്ദർശനവും മറ്റും ഒഴിവാക്കാനും നിർദ്ദേശമുണ്ട്. എന്നാൽ ലോക്ക്ഡൗണില്‍ പെരുന്നാള്‍ പ്രമാണിച്ച്‌ സര്‍ക്കാര്‍ ചെറിയ ഇളവ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി 10 മണി വരെ മാംസ വില്‍പന ശാലകള്‍ക്ക്  പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.

സംസ്ഥാനത്ത് 37,290 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു

Author
Sub-Editor

Sabira Muhammed

No description...

You May Also Like