സ്വർണ്ണ വിലയുള്ള പോഷകസമൃദ്ധമായ ഗോൾഡൻ ബെറി

വീടിന്റെ ചുറ്റിലും ആരും അധികം ശ്രദ്ധിക്കപ്പെടാതെ ഈ ഇത്തിരികുഞ്ഞൻ പഴം വളർന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.  ഞൊട്ടാഞൊടിയൻ എന്ന പേരിലാണ്  ഗോൾഡൻ ബെറി എന്ന ശാസ്ത്രീയ നാമം ഉള്ള ഈ പഴം അറിയപ്പെടുന്നത്. ടൊമാറ്റില്ലോയുമായി അടുത്ത ബന്ധമുള്ള ഓറഞ്ച് നിറമുള്ള പഴങ്ങളാണ് സ്വർണ്ണ സരസഫലങ്ങൾ, അഥവാ ഞൊട്ടാഞൊടിയൻ. ടൊമാറ്റോലോസിനെ പോലെ, അവ ഒരു കാലികസ് എന്ന പേപ്പർ തൊണ്ടിൽ പൊതിഞാണ് ഇരിക്കുന്നത്.  ചെറി തക്കാളിയെക്കാൾ അല്പം ചെറുതായ ഈ പഴങ്ങൾക്ക് പൈനാപ്പിളിനെയും, മാമ്പഴത്തെയും അനുസ്മരിപ്പിക്കുന്ന മധുരവും, രുചിയുമുണ്ട്.നെറ്റ് ഷെയ്ഡ്  കുടുംബത്തിൽപെട്ട ഞൊട്ടാഞൊടിയൻ ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ സ്ഥലങ്ങളിലാണ് വളരുന്നത്. 


മിതമായ കലോറി, കാർബണുകൾ,  ഫൈബറുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ  എന്നിവയും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഞൊട്ടാഞൊടിയൻ, ഗോൾഡൻ ബെറി, മുട്ടമ്പുളി, ചൊറിഞൊട്ട, മൊട്ടാംബ്ലി, ഞൊട്ടങ്ങ, ഞൊട്ടക്ക എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ പഴം ഏറെ ഔഷധഗുണവും, ഇന്ന് വിദേശ രാജ്യങ്ങളിലും ഏറെ പ്രാധാന്യം ഏറി വരുന്ന ഒന്നാണ്. ഇന്ന് ഈ പഴത്തിന് നല്ല  വിലയാണ് കൊടുക്കേണ്ടി വരുന്നത്. ഒരു പഴത്തിന് വില 17 രൂപ. തൊടിയിലും,  പറമ്പിലും, കാട്ടിലും വളർന്നിരുന്ന ഈ ചെടിയുടെ ഔഷധ ഗുണങ്ങൾ തിരിച്ചറിഞ്ഞ് ധാരാളമാളുകൾ ഇന്ന് ഇത് കൃഷിചെയ്തുവരുന്നു.

കാട്ടിലെ പോഷകാ അമൃതം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like