കാട്ടിലെ പോഷകാ അമൃതം
- Posted on May 26, 2021
- Health
- By Deepa Shaji Pulpally
- 1146 Views
കാട്ടിൽ പോയി തേൻ ശേഖരിക്കുന്നത് ഒരു അപൂർവ കാഴ്ചയാണ്.. ആ കാഴ്ചകളിലേക്ക് ഒന്ന് പോയി നോക്കാം...
കാട്ടുപൂക്കളിൽ നിന്നുള്ള ജൈവ തേനിന്റെ ഔഷധ ഗുണങ്ങൾ വളരെയധികമാണ്. വയനാട് ജില്ലയിലെ നായ്ക്ക വിഭാഗം, ആദിവാസികൾ , കുറുമർ, കുറിച്യർ, വെള്ള കുറുമമാർ എന്നിവരാണ് കാടുകളിൽ പോയി ഈ വനസമ്പത്ത് ശേഖരിക്കുന്നത്. കാട്ടിൽ നിന്നും ശേഖരിക്കുന്ന തേൻ പ്രകൃതിദത്തവും, മായം ചേർക്കാത്തതുമാണ്. കാട്ടു തേനിൽ ആന്റി ഓക്സൈഡുകൾ ആയി പ്രവർത്തിക്കുന്ന സസ്യ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. മാത്രമല്ല , ഇതിൽ ധാരാളമായി ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ മുറിവുകൾ കരിയാൻ സഹായിക്കുന്നു. കാട്ടുതേൻ ഫൈറ്റർ ന്യൂട്രിയന്റ് പവർഹൗസ് ആയതിനാൽ ദഹനപ്രക്രിയയെ സഹായിക്കുകയും രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ചുമ, തൊണ്ടവേദന എന്നിവക്ക് ശമനം നൽകുകയും ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ അവസ്ഥകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരത്തിന് ഏറ്റവും അനുയോജ്യമായ വിറ്റാമിൻ -സി, വിറ്റാമിൻ-ബി, B3, B5, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം മഗ്നീഷ്യം, സിങ്ക് എന്നിവ എല്ലാം കാട്ടുതേനിൽ അടങ്ങീട്ടുണ്ട്. പ്രകൃതിയിൽ നിന്നും കിട്ടുന്ന ഈ ഓർഗാനിക് തേനിൽ ക്ലോസ്ട്രിഡിയം, ബോട്ടുലിനം എന്ന ബാക്ടീരിയയുടെ സ്വെർഡ് ലോവ് അടങ്ങിയിട്ടുണ്ട്. ഈ ബാക്ടീരിയ ഉള്ളതിനാൽ ഒരു വയസ്സിനു താഴെയുള്ള കുട്ടികൾ തേൻ ഉത്തമമല്ല.