രണ്ടുരൂപ കണ്‍സെഷന്‍ വിദ്യാര്‍ഥികള്‍ക്ക് നാണക്കേട് ; അവര്‍ ബാക്കിപോലും വാങ്ങാറില്ല - ഗതാഗതമന്ത്രി

 ബസുകളിൽ വിദ്യാർഥികളെ കയറ്റിയില്ലെങ്കിൽ കർശന നടപടി

തിരുവനന്തപുരം: രണ്ടുരൂപ കൺസെഷൻ വിദ്യാർഥികൾക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അഞ്ച് രൂപ കൊടുത്തിട്ട് അവർ ബാക്കി വാങ്ങാറില്ല. കൺസെഷൻ കൂട്ടേണ്ടി വരും. വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

'വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കൽ ഉൾപ്പടെയുള്ള വിഷയമാണ് ബസുടമകൾ ഉന്നയിച്ചിരിക്കുന്നത്. ഇന്ന് രണ്ട് രൂപയെന്നത് അത് കൊടുക്കുന്ന വിദ്യാർഥികൾക്ക് പോലും നാണക്കേടായിരിക്കയാണ്. 2012 ലാണ് കൺസഷൻ 2 രൂപയാക്കുന്നത്. 10 വർഷം കഴിഞ്ഞു. പത്ത് വർഷമായി രണ്ട് രൂപ കൊടുക്കുന്ന വിദ്യാർഥികൾക്ക് തന്നെ മനപ്രയാസമാണ് അത്. സ്കൂൾ സമയത്ത് മറ്റ് യാത്രക്കാരെക്കാളും വിദ്യാർഥികളാണ് ബസിലുണ്ടാവുക. ഇത് വലിയ രീതിയിൽ വരുമാനം കുറയുന്നതിന് കാരണമാവുന്നുണ്ടെന്നാണ് ബസുടമകൾ പറയുന്നത്. അതൊരു പരിധിവരെ ന്യായവുമാണ്'- മന്ത്രി പറഞ്ഞു.

കൺസഷൻ ഉൾപ്പടെ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ സമരം പ്രഖ്യാപിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ഇപ്പോഴത്തെ രണ്ട് രൂപ ആറ് രൂപയാക്കി ഉയർത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റി അഞ്ച് രൂപയാക്കി ഉയർത്താമെന്ന് നിർദേശിച്ചിട്ടുണ്ട്.

കൂടുതൽ ചർച്ചകൾ നടത്തിയ ശേഷമേ ബസ്ചാർജ് വർധിപ്പിക്കു എന്നും മന്ത്രി വ്യക്തമാക്കി. എൽ.ഡി.എഫ് യോഗം ഉൾപ്പടെ ചേർന്ന ശേഷമാകും തീരുമാനമെടുക്കുക. ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനമായെങ്കിലും എത്ര എന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ബസുകളിൽ വിദ്യാർഥികളെ കയറിറ്റിയില്ലെങ്കിൽ കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സൈജുവിന്റെ വസതിയില്‍ പൊലീസ് ഇന്നലെ എത്തി പരിശോധന നടത്തിയിരുന്നു. അതിന് പിന്നാലെയാണ് സൈജു ഇന്ന് നാടകീയമായി കീഴടങ്ങിയത്.

Author
Citizen Journalist

Subi Bala

No description...

You May Also Like