കഥ-എൻ്റെ മരണം

രണ്ടെതിർദിശകളിലേക്ക് മാത്രം ഒഴുകികൊണ്ടിരുന്ന എൻ്റെ ദാമ്പത്യത്തിലെ മടുക്കുന്ന ഏകാന്തതയിൽ പലപ്പോഴും വാശിയോടെ ഞാൻ ഉണ്ണിയേട്ടനെ പ്രണയിച്ചു.

എൻ്റെ മരണത്തിനു തൊട്ടു മുൻപുള്ള കുറച്ചു നിമിഷങ്ങൾ ഞാൻ അദ്ദേഹത്തെ കുറിച്ച് മാത്രം  ചിന്തിച്ചത് എന്തുകൊണ്ടായിരിക്കും? ഓർക്കുമ്പോളൊക്കെ വേദനിക്കാൻ വർഷങ്ങളായി മനസ്സിൽ മുള്ളു കൊണ്ടൊരു കൂടൊരുക്കി അതിനു ള്ളിലൊളിപ്പിച്ചു വച്ച എൻ്റെ പ്രണയത്തെക്കുറിച്ചു മാത്രം ചിന്തിച്ച കൊണ്ടൊരു മരണം. ഉണ്ണിയേട്ടനോട് എനിക്കാദ്യമായി പ്രണയം തോന്നിയത് കൃത്യമായി പറഞ്ഞാൽ എൻ്റെ വിവാഹം കഴിഞ്ഞ് നാലു കൊല്ലം കഴിഞ്ഞപ്പോൾ ഉണ്ണിയേട്ടൻ്റെ വിവാഹക്ഷണക്കത്ത് കയ്യിൽ കിട്ടിയപ്പോഴാണ്. അതു വരെ ഒരേ നാട്ടുകാരും ഒരേ കുടുംബത്തിൽ പെട്ടവരും ആയിരുന്നിട്ടും ഒരിക്കലും ഉണ്ണിയേട്ടനെ ഒരുപാടൊന്നും ശ്രദ്ധിച്ചിരുന്നില്ല. പുള്ളിക്കാരൻ്റെ വിവാഹം തീരുമാനിച്ചെന്നറിഞ്ഞപ്പോൾ മുതൽ ഉള്ളിലൊരു കൊളുത്തിപ്പിടുത്തം എന്തോ ഒന്ന് നഷ്ട്ടപ്പെട്ടതു പോലെ ഒരു തോന്നൽ

               രണ്ടെതിർദിശകളിലേക്ക് മാത്രം ഒഴുകികൊണ്ടിരുന്ന എൻ്റെ ദാമ്പത്യത്തിലെ മടുക്കുന്ന ഏകാന്തതയിൽ പലപ്പോഴും വാശിയോടെ ഞാൻ ഉണ്ണിയേട്ടനെ പ്രണയിച്ചു. ഞങ്ങളുടെതു മാത്രമായൊരു സ്വപ്നലോകമുണ്ടാക്കി അതിൽ അദ്ദേഹത്തോടൊപ്പം കൈകോർത്തു പിടിച്ചു നടന്നു . എൻ്റെ സ്വപ്നങ്ങളെല്ലാം പങ്കുവച്ചു. കുഞ്ഞു കുഞ്ഞിഷ്ടങ്ങൾക്കു വേണ്ടി വാശി പിടിച്ചു . ഒരുമിച്ചു മഴ നനഞ്ഞു. ഉത്സവം കണ്ടു, സിമയ്ക്ക് പോയി അങ്ങനെ ഒരുപാടൊരുപാട്...... ഞാൻ ഉണ്ണിയേട്ടനെ പ്രണയിച്ചു തുടങ്ങിയതിനു ശേഷം ഒരിക്കൽ പോലും അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. എൻ്റെ കള്ളത്തരം കണ്ടു പിടിച്ചാലോ എന്നു പേടിച്ചിട്ടായിരുന്നു. 

              ഇന്നുസന്ധ്യയ്ക്ക് വിളക്കു വിളക്കു കഴുകി തുടച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഉണ്ണിയേട്ടനെ കുറിച്ചോർത്തത്. അതേ നിമിഷത്തിൽ തന്നെ ഉള്ളിൽ നിന്ന് എന്തോ ഒരു തള്ളൽ തോന്നി എന്നാണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനു മുൻപ് തന്നെ താഴെ വീണു കിടക്കുന്ന എൻ്റെ ശരീരം ഞാൻ കണ്ടു. ഭ്രാന്തമായൊരാ വേശത്തിൽ കുറച്ചകലെയുള്ള ഉണ്ണിയേട്ടൻ്റെ വീട്ടിലേയ്ക്ക് ഞാൻ പറന്നു.

              ഞാനവിടെ ചെല്ലുമ്പോൾ ഉണ്ണിയേട്ടൻ ഏതോ ബുക്ക് വായിച്ചു കൊണ്ട് മുകളിലെ ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തിൻ്റെ അടുത്തു പോയി കുറച്ചു നേരം നിന്നു. പിന്നെ പതിയെ അദ്ദേഹത്തിൻ്റെ മുറിയിലേയ്ക്ക് കടന്നു അടുക്കും ചിട്ടയുമായി വച്ചിരിക്കുന്ന നല്ല ഭംഗിയുള്ള മുറി. ഞാനവിടം മുഴുവൻ ചുറ്റിനടന്നു. മേശപ്പുറത്ത് അടുക്കി വച്ചിരിക്കുന്ന ഉണ്ണിയേട്ടൻ്റെ ഡയറികൾ എൻ്റെ കണ്ണിൽപ്പെട്ടു അതിൽ പ്രണയം തുളുമ്പുന്ന ,വിരഹം പറയുന്ന ഒരു പാട് കവിതകളുണ്ടായിരുന്നു. ഇല്ല ആ വരികൾക്കിടയിലൊന്നും ഞാനില്ല ഉണ്ണിയേട്ടൻ്റെ മനസ്സിലോ ചിന്തയിലോ ഒന്നും ഞാനില്ല എന്ന സത്യം എന്നെ വല്ലാതെ നോവിച്ചു. വീണ്ടും ഞാൻ അദ്ദേഹമിരിക്കുന്നിടത്തേയ്ക്ക് പോയി.

              കുറച്ചു നേരം ഉണ്ണിയേട്ടനെ  നോക്കി നിന്നിട്ട് ഞാൻ തിരിച്ചു പോകാനൊരുങ്ങി . പെട്ടെന്ന് അദ്ദേഹത്തിൻ്റെ ഫോൺ ശബ്ദിച്ചു വാഡ് സാപ്പിൽ മെസ്സേജ് വന്നതായിരുന്നു. ഉണ്ണിയേട്ടൻ അത് ഓപ്പൺ ചെയ്തു നോക്കി. പെട്ടെന്ന് അദ്ദേഹത്തിൻ്റെ മുഖം മാറുന്നതും കണ്ണു നിറയുന്നതും ഞാൻ കണ്ടു. എന്തായിരിക്കും അദ്ദേഹത്തെ കരയിപ്പിച്ച സന്ദേശം എന്നറിയാൻ ഞാൻ ഫോണിയേയ് ക്ക് നോക്കി. അതിലെൻ്റെ ഫോട്ടൊയും ചരമവാർത്തയുമായിരുന്നു.

              പെട്ടന്നവിടേയ്ക്ക് ഉണ്ണിയേട്ടൻ്റെ ഭാര്യ സുമ കേറി വന്നു . ഏട്ടാ അറിഞ്ഞോ ശങ്കരമ്മാമ്മേടെ മോള് ഗായത്രി മരിച്ചുന്ന്. ഞാനറിഞ്ഞു സുമേ ഫാമിലി ഗ്രുപ്പിൽ കണ്ടിരുന്നു. എന്തു പറ്റിയതാണാവോ? വല്ലാതെ വിഷമം തോന്നുന്നു ഞാൻ ഒരുപാടു കാലം മനസ്സിൽ കൊണ്ടു നടന്നതല്ലേ ആ ചിരിയും നിലവിളക്കുതെളിച്ച പോലുള്ള കണ്ണുകളുമെല്ലാം. എന്നു പറഞ്ഞ് ഒരു നെടുവീർപ്പിട്ടു കൊണ്ട് ഉണ്ണിയേട്ടൻ കസേരയിലേയ്ക്ക് ചാരി കിടന്നു. 

              ഇത്രേം മതി ഈശ്വരാ എൻ്റെ ജന്മം പുർണ്ണമായി ഞാൻ തിരിഞ്ഞു നോക്കാതെ മുകളിലേക്ക് പറന്നു.


"ജീവനാംശം"

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like