നൊടിയിടയിൽ എൽ പി ജി സിലിണ്ടർ ഇനി വീട്ടിലെത്തും...

എൽ പി ജി സിലിണ്ടർ ബുക്ക് ചെയ്ത 30-40 മിനിറ്റുകൾക്കുള്ളിൽ തന്നെ സിലിണ്ടർ വീട്ടിൽ എത്തിക്കാനാണ് ഇന്ത്യൻ ഓയിൽ ശ്രമിക്കുന്നത്.

ബുക്ക് ചെയ്താൽ ഉടൻ തന്നെ എൽ പി ജി  സിലിണ്ടർ വീട്ടിലെത്തിക്കുന്നതിന് തത്കാൽ സേവനം ഒരുക്കാൻ തയ്യാറാക്കുകയാണ് ഇന്ത്യൻ ഓയിൽ.ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്ത അതേ ദിവസം തന്നെ സിലിണ്ടർ  വീട്ടിലെത്തും.എൽ പി ജി സിലിണ്ടർ ബുക്ക് ചെയ്ത 30-40 മിനിറ്റുകൾക്കുള്ളിൽ തന്നെ സിലിണ്ടർ വീട്ടിൽ എത്തിക്കാനാണ് ഇന്ത്യൻ ഓയിൽ ശ്രമിക്കുന്നത്.എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനായി ഒരു പ്രധാന നഗരമോ ജില്ലയോ തിരഞ്ഞെടുക്കണം.ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലത്തായിരിക്കും ഈ സേവനം ആദ്യം എത്തുക.ഈ സേവനം ഉടൻ തന്നെ അവതരിപ്പിക്കും.ഫെബ്രുവരി ഒന്ന് മുതൽ ഈ സേവനം ലഭ്യമാക്കാനാണ് ആലോചന.ഇന്ത്യൻ ബ്രാൻഡ് വഴിയാണ് ഇന്ത്യൻ ഓയിൽ എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്നത്.14 കോടി ഉപഭോക്താക്കൾ ഇന്ത്യൻ ഓയിൽ എൽപിജി സിലിണ്ടറിനുണ്ട്.


കർത്തവ്യ നിരതനായ - ബിനീഷ് പോലീസിന് ബിഗ് സല്യൂട്ട്.

Author
No Image

Naziya K N

No description...

You May Also Like