ഐ.ഇ.എല്‍.ടി.എസ് പരിശീലനം

വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന നഴ്‌സിങ് ബിരുദധാരിക്കള്‍ക്കായി അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ പിയേഴ്‌സണ്‍ ഇന്ത്യ എഡ്യൂക്കേഷന്‍ സര്‍വീസസ്, കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റല്‍, ഓവര്‍സീസ് ഡെവലപ്പ്‌മെന്റ് ആ്ന്റ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍സ് എന്നിവയുടെ പങ്കാളിത്തത്തോടെ ഐ.ഇ.എല്‍.ടി.എസ് പരിശീലനവും ആറ് മാസത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിശീലനവും ക്ലിനിക്കല്‍ പരിശീലനവും ഒ.ഡി.ഇ.പി.സി വഴി വിദേശ പ്ലേസ്‌മെന്റ് സഹായവും നല്‍കും. ആറ് മാസത്തെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. താല്‍പര്യമുളളവര്‍ 8304062996 എന്ന നമ്പരില്‍ ബന്ധപ്പെടുക.