ജല്ലിക്കെട്ട് ഇനി 'ഭക്ഷകരു'വായി കന്നഡയിൽ
- Posted on October 12, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 275 Views
2011 ന് ശേഷം മലയാളത്തിൽ നിന്ന് ഓസ്‌കാർ എൻട്രി ലഭിക്കുന്ന ചിത്രമായിരുന്നു ജല്ലിക്കെട്ട്
മലയാളത്തിൽ തകർത്തോടിയ സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട്. പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രത്തിന്റെ കന്നഡ റീമേക്ക് 'ഭക്ഷകരു' വിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
ആന്റണി വർഗീസ് നായകനായി എത്തിയ ചിത്രം ഓസ്‌കാർ എൻട്രിയായിരുന്നു. 2011 ന് ശേഷം മലയാളത്തിൽ നിന്ന് ഓസ്‌കാർ എൻട്രി ലഭിക്കുന്ന ചിത്രമായിരുന്നു ജല്ലിക്കെട്ട്. ടൊറോന്റോ ചലച്ചിത്രോത്സവത്തിലാണ് സിനിമ ആദ്യമായി പ്രദർശിപ്പിച്ചത്.
മികച്ച ഛായാഗ്രഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഗിരീഷ് ഗംഗാധരന് ചിത്രത്തിലൂടെ ലഭിച്ചിരുന്നു. കൂടാതെ മികച്ച സംവിധായകൻ, മികച്ച ശബ്ദമിശ്രണം എന്നിവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സിനിമ കരസ്ഥമാക്കിയിട്ടുണ്ട്.