കെ.എസ്.ഇ.ബി. സമരം; ഓഫീസേഴ്‌സ് അസോസിയേഷൻ ഇന്ന് വൈദ്യുതി ഭവൻ വളയും
- Posted on April 19, 2022
- News
- By NAYANA VINEETH
- 105 Views
ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി കെ.എസ്.ഇ.ബിയിലെ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തും

കെഎസ്ഇബിഓഫീസേഴ്‌സ് അസോസിയേഷൻ ഇന്ന് വൈദ്യുതി ഭവൻ വളഞ്ഞ് സമരം ചെയ്യും. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ബോർഡ് മാനേജ്മെന്റ് അറിയിച്ചു.
കെഎസ്ഇബി ചെയർമാനും ഇടത് സർവീസ് സംഘടനയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് സമരം.
സമരം നേരിടാൻ ബോർഡ് ഡയസ്‌നോൺ പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി കെ.എസ്.ഇ.ബിയിലെ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തും.
ആർക്കു വേണമെങ്കിലും ഓഫീസിലെത്തി തന്നെ കാണാമെന്നും ഓഫീസർമാരുടെ സമരം മാനേജ്‌മെന്റ് തീർക്കട്ടെയെന്നുമാണ് മന്ത്രിയുടെ നിലപാട്.
എന്നാല്‍ ഡയസ്നോൺ പ്രഖ്യാപിച്ച് സമരം തീർക്കാമെന്ന് കരുതേണ്ടെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേൻ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ്‍കുമാർ പറഞ്ഞു. പ്രഖ്യാപിച്ചത് പോലെ തന്നെ സമരം നടക്കും. ജീവനക്കാരെ തടയില്ലല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.