അക്ഷര ലോകത്തേക്ക് ശിശുക്ഷേമ സമിതിയിലെ കുരുന്നുകളും.
- Posted on October 14, 2024
- News
- By Goutham Krishna
- 202 Views
വിജയദശമി ദിനത്തിൽ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ച വച്ച് ശിശുക്ഷേമ സമിതിയിലെ കുരുന്നുകളും. വിദ്യാരംഭ ദിനമായ ഇന്നലെ ചിരിയും കരച്ചിലുമായി പതിമൂന്ന് കുരുന്നുകളാണ് കടകംപള്ളി സുരേന്ദ്രൻ എം എൽ എ യുടെ കൈപിടിച്ച് അരിനിറച്ച മുറത്തിൽ ആദ്യക്ഷരങ്ങൾ നുകർന്നത്.

സി.ഡി. സുനീഷ്
പിതൃവാത്സല്യത്തോടെ വാരി പുണർന്നാണ് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി കുട്ടികളെ എഴുത്ത് പകരാൻ എത്തിച്ചത് ഒപ്പം ദത്തെടുക്കൽ കേന്ദ്രത്തിലെ പോറ്റമ്മമാരും ചേട്ടന്മാരും ചേച്ചിമാരും ജീവനക്കാരും ചേർന്ന് പായസവും കടലയും മിഠായിയുമൊക്കെ കുരുന്നുകൾക്ക് നൽകിയാണ് വിജയദശമി ദിനം ആഘോഷിച്ചത്.
അതോടൊപ്പം 4 കുഞ്ഞുങ്ങൾക്ക് കൂഞ്ഞൂണും നടത്തി.പതിമൂന്ന് പേരാണ് ഇന്നലെ കലുപിലാ അക്ഷരലോകത്തേക്ക് എത്തിയത്. എല്ലാപേരും മൂന്നു വയസ്സിനു താഴെയുള്ളവർ. അമ്മത്തൊട്ടിൽ വഴിയും മറ്റു പല കാരണങ്ങളാലുമാണ് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ മുഖേന സമിതിയുടെ കീഴിൽ കുട്ടികൾ എത്തുന്നത്.