ഐ ഇ ഡി സി സമ്മിറ്റ്

ഐ ഇ ഡി സി സമ്മിറ്റ് - 2025 ഡിസംബർ -22 ന് കാസർഗോഡ്.


കാസർഗോഡ് : കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന നവ സംരംഭകർക്കു വേണ്ടിയുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുവ -വിദ്യാർത്ഥി ഉച്ച കോടിയായ ഐ ഇ ഡി സി സമ്മിറ്റ് കാസർഗോഡ് നടക്കും. ഡിസംബർ -22 ന് എൽ.ബി.എസ്. കോളേജ് ഓഫ് എൻജിനീയറിംഗിലാണ് പരിപാടി.


വിദ്യാർത്ഥികൾ, യുവ ഗവേഷകർ തുടങ്ങിയവർക്ക് അവരുടെ ആശയങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രചോദനവും വിദഗ്ധോപദേശവും സഹായവും നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സംരംഭകത്വം, സാങ്കേതിക നവീകരണം, സാമൂഹിക മാറ്റങ്ങൾ എന്നിവയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഇതിലൂടെ ഉദ്ദേശിക്കുന്നു.  


യുവജനങ്ങളിൽ നൂതന ചിന്തകളും സംരംഭകത്വ കാഴ്ചപ്പാടുകളും വളർത്തുക. കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, സംരംഭകർ, വ്യവസായ വിദഗ്ധർ എന്നിവരെ ഒരുമിപ്പിക്കുന്ന വേദിയാകും ഇത്. വിദ്യാർത്ഥികളുടെ ആശയങ്ങളെ പ്രായോഗിക സ്റ്റാർട്ടപ്പുകളായി വളർത്താനുള്ള അവസരങ്ങൾ ഒരുക്കി കേരളത്തിന്റെ സംരംഭക ഭാവി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വർഷം തോറും ഈ പരിപാടി സംഘടിപ്പിച്ചു വരുന്നത്.


സംസ്ഥാനത്തുടനീളമുള്ള 550-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 1000-ത്തിലധികം അധ്യാപകരും 10,000-ത്തിലധികം വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കും. കെ എസ് യു എമ്മിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഐ.ഇ.ഡി.സി സെന്ററുകൾ, സ്റ്റാർട്ടപ്പ് പ്രതിനിധികൾ, ഗവേഷകർ, വ്യവസായ വിദഗ്ധർ, നവോത്ഥാന നേതാക്കൾ തുടങ്ങിയവർ ഈ ഉച്ച കോടിയിൽ പങ്കെടുക്കും.


പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശന ടിക്കറ്റുകള്‍ക്കും https://iedcsummit.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.


 

Author
Citizen Journalist

Goutham prakash

No description...

You May Also Like