കേരളത്തിൽ അതിശതമായ മഴയ്ക്കും കാറ്റിനും സാധ്യത !!!

സംസ്ഥാനത്തു ശക്തമായ മഴയ്ക്കും  കാറ്റിനും  സാധ്യത ഉണ്ടെന്ന് കാലാവസ്ഥ ഗവേഷണ  കേന്ദ്രം..

ബംഗാൾ ഉൽക്കടലിൽ രൂപംകൊണ്ട ന്യൂന മർദ്ദത്തെ തുടർന്ന് കേരളത്തിലും അടുത്ത ദിവസങ്ങളിൽ  അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പറിയിച്ചു.24മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.ഇതേതുടർന്നു ഇടുക്കി ജില്ലയിൽ ഡിസംബർ  2ന്  റെഡ്  അലെർട് പ്രഖ്യപിച്ചിട്ടുണ്ട്.തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട  ജില്ലകളിൽ ഓറഞ്ച് അലെർട്ടും  പ്രഖ്യപിച്ചു. ഡിസംബർ 3 ന് തിരുവനന്തപുരം , കൊല്ലം  ജില്ലകളിൽ ഓറഞ്ച് അലെർട് പ്രാഖ്യപിച്ചു.തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിൽ ഡിസംബർ 1ന് യെല്ലോ അലെർട്ടും ഡിസംബർ 2ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ഡിസംബർ  3ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം  ജില്ലകളിലും യെല്ലോ അലെർട് പ്രഗ്യാപിച്ചിട്ടുണ്ട്. അതിശക്തമായ കാറ്റ് വീശാൻ  സാധ്യത ഉള്ളതിനാൽ തീരദേശ മേഖലകളിൽ താമസിക്കുവർ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധന തൊഴിലാകൾ കടലിൽ പോവരുതെന്നും മുന്നറിയിപ്പുണ്ട്.

Author
No Image

Naziya K N

No description...

You May Also Like