അയ്യപ്പനും കോശിയുമായി തെലുങ്കിൽ പവൻ കല്യാണും റാണയും

'ഭീംല നായക്' എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റിൽ

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിൽ ‘കോശി കുര്യനെ’ പരിചയപ്പെടുത്തി പുതിയ ടീസർ. തെലുങ്കിലെത്തുമ്പോള്‍ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ്.

'ഭീംല നായക്' എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റിൽ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2022 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്.

സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ സംഗീതം. നിത്യ മേനോൻ, സമുദ്രക്കനി എന്നിവരാണ് സിനിമയിലെ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ഛായാഗ്രഹണം രവി കെ. ചന്ദ്രൻ. സിതാര എന്റര്‍ടെയ്ൻമെന്റ്സിന്റെ ബാനറില്‍ നാഗ വംശിയാണ് നിർമാണം.

ദ് അണ്‍നോണ്‍ വാരിയര്‍

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like