ഇന്ത്യയോട് പൊരുതാൻ പാകിസ്ഥാന്റെ പുതിയ നീക്കം; ആദ്യ ചൈനീസ് നിർമിത അന്തർവാഹിനി ഉടനെത്തും.
- Posted on November 04, 2025
 - News
 - By Goutham prakash
 - 29 Views
 
                                                    സി.ഡി. സുനീഷ്.
പാകിസ്ഥാന്റെ ആദ്യ ചൈനീസ് നിർമിത അന്തർവാഹിനി അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുമെന്ന് റിപ്പോർട്ട്. പാക് അഡ്‌മിറൽ നവീദ് അഷ്‌റഫ് ആണ് ഇക്കാര്യം ചൈനീസ് മാദ്ധ്യമത്തോട് വെളിപ്പെടുത്തിയത്. ഇന്ത്യയെ പ്രതിരോധിക്കാനും മിഡിൽ ഈസ്റ്റിൽ ശക്തി കാട്ടാനുമാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. അഞ്ച് ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറാണിതെന്നാണ് വിവരം.
2028ഓടെ എട്ട് ഹാംഗർ ക്ളാസ് അന്തർവാഹിനികൾ പാകിസ്ഥാന് കൈമാറാനുള്ള വ്യവസ്ഥയും സുഗമമായി മുന്നോട്ട് പോവുകയാണെന്ന് പാക് അഡ്‌മിറൽ വ്യക്തമാക്കി. വടക്കൻ അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും പട്രോളിംഗ് നടത്താനുള്ള പാകിസ്ഥാന്റെ മികവ് പുതിയ അന്തർവാഹിനികൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'ചൈനീസ് പ്ലാറ്റ്‌ഫോമുകളും ഉപകരണങ്ങളും വിശ്വസനീയവും സാങ്കേതികമായി പുരോഗമിച്ചതും പാക് നാവികസേനയുടെ പ്രവർത്തനങ്ങൾക്ക് അനുയോജ്യവുമാണ്. ആധുനിക യുദ്ധം വികസിക്കുന്ന സാഹചര്യത്തിൽ ആളില്ലാ സംവിധാനങ്ങൾ, എഐ, നൂതന ഇലക്‌ട്രോണിക് യുദ്ധ സംവിധാനങ്ങൾ തുടങ്ങിയ ഉയർന്ന സാങ്കേതികവിദ്യകൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. പാകിസ്ഥാൻ നാവികസേന ഈ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കൂടാതെ ചൈനയുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു'- അഷ്‌റഫ് വ്യക്തമാക്കി.കരാറിന്റെ നിബന്ധനപ്രകാരം ആദ്യത്തെ നാല് ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികൾ ചൈനയിലായിരിക്കും നിർമ്മിക്കുക. ശേഷിക്കുന്ന കപ്പലുകൾ പാകിസ്ഥാനിലായിരിക്കും കൂട്ടിച്ചേർക്കുകയെന്നാണ് അധികൃതർ പറയുന്നത്. ചൈനീസ് പ്രവിശ്യയായ ഹുബെയിലെ കപ്പൽശാലയിൽ നിന്ന് പാകിസ്ഥാൻ ഇതിനകംതന്നെ മൂന്ന് അന്തർവാഹിനികൾ ചൈനയുടെ യാംഗ്സി നദിയിൽ എത്തിച്ചിട്ടുണ്ട്. കാലങ്ങളായി ചൈനയുടെ ഏറ്റവും വലിയ ആയുധ ഉപഭോക്താവാണ് പാകിസ്ഥാൻ. സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കണക്കുകൾ പ്രകാരം 2020-2024 കാലയളവിൽ ചൈനയുടെ ആയുധ കയറ്റുമതിയുടെ 60 ശതമാനത്തിലധികം പാകിസ്ഥാനാണ് വാങ്ങിയത്.......
