️ലോക ജനസംഖ്യ 800 കോടിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം! 800 കോടി ജനങ്ങൾ ഭൂമിക്ക് ഒരു ഭാരമോ?

  • Posted on November 09, 2022
  • News
  • By Fazna
  • 123 Views

യുഎൻ റിപ്പോർട്ട് പ്രകാരം ലോക ജനസംഖ്യ 800 കോടിയിലെത്താൻ ഇനി അവശേഷിക്കുന്നത് ദിവസങ്ങൾ മാത്രമാണ്. 2022 നവംബർ 15 -ന് ലോക ജനസംഖ്യ 800 കോടിയിൽ എത്തുമെന്നാണ് യുഎൻ റിപ്പോർട്ട് പറയുന്നത്.

യുഎൻ റിപ്പോർട്ട് പ്രകാരം ലോക ജനസംഖ്യ 800 കോടിയിലെത്താൻ ഇനി അവശേഷിക്കുന്നത് ദിവസങ്ങൾ മാത്രമാണ്. 2022 നവംബർ 15 -ന് ലോക ജനസംഖ്യ 800 കോടിയിൽ എത്തുമെന്നാണ് യുഎൻ റിപ്പോർട്ട് പറയുന്നത്. ഈ വർഷവും ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ചൈന തന്നെയായിരിക്കും. എന്നാൽ, അടുത്ത വർഷം ഇന്ത്യ ജനസംഖ്യയുടെ കാര്യത്തിൽ ചൈനയെ തോൽപ്പിച്ച് ഒന്നാം സ്ഥാനത്ത് എത്തും.

2080 വരെ ഈ ജനസംഖ്യ വർദ്ധനവ് ഉണ്ടാകുമെന്നാണ് യുഎൻ പറയുന്നത്. എന്നാൽ, പിന്നീട് 2100 വരെ ജനസംഖ്യയിൽ കാര്യമായ വർദ്ധനവ് ഉണ്ടാകില്ല. എന്നാൽ, 2080 ഓടെ ആഗോള ജനസംഖ്യ 1040 കോടിയിൽ എത്തും. ഇതിനു മുന്നോടിയായി 2030 -ൽ 850 കോടിയായും 2050 -ല്‍ 950 കോടിയായും ജനസംഖ്യ ഉയരും.

ഇനിയുള്ള കാലങ്ങളിൽ ലോക ജനസംഖ്യയിൽ നിർണായ പങ്കുവഹിക്കുന്നത് പ്രധാനമായും എട്ടു രാജ്യങ്ങൾ ആയിരിക്കും. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ടു രാജ്യങ്ങളിൽ നിന്നായിരിക്കും ലോക ജനസംഖ്യയിലേക്ക് ഏറ്റവും കൂടുതൽ സംഭാവന.

ഈ 800 കോടി ജനങ്ങളെ ഭൂമിക്ക് താങ്ങാൻ ആകുമോ എന്നൊരു ചോദ്യം വിവിധ മേഖലകളിൽ നിന്നും മുഴങ്ങിക്കേൾക്കുന്നുണ്ട്. എന്നാൽ, ഇതേക്കുറിച്ച് വിദഗ്ധർ പറയുന്നത് ഭൂമിക്ക് മനുഷ്യൻ ഒരു ഭാരമാകില്ല എന്ന് തന്നെയാണ്. എന്നാൽ, മനുഷ്യൻറെ അമിതമായ ഉപഭോഗ സംസ്കാരം ഒരു വലിയ വെല്ലുവിളി തന്നെയായിരിക്കും ഉയർത്തുന്നതെന്നും ഇവർ പറയുന്നു. അതുകൊണ്ടുതന്നെ ജനസംഖ്യാ വർദ്ധനവിനെ അല്ല ഭയക്കേണ്ടത് മറിച്ച് അമിതമായ ഉപഭോഗ സംസ്കാരത്തെയാണ് ഭയക്കേണ്ടതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Author
Citizen Journalist

Fazna

No description...

You May Also Like