കോവിഡ് മൂന്നാം തരംഗത്തിന്റെ അതിജീവനത്തിന് ബോധവൽക്കരണ ഷോർട്ട് ഫിലിമുമായി പുൽപ്പള്ളി

അടുത്ത തരംഗം കുട്ടികളെ എത്രത്തോളം ബാധിക്കും എന്നാണ് ഈ ചെറു ചിത്രത്തിലൂടെ വിവരിക്കുന്നത്

ഒന്നും രണ്ടും കോവിഡ് തരംഗത്തെ അതിജീവിച്ച പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം തരംഗത്തിന്റെ വരവിന് മുന്നോടിയായി ബോധവൽക്കരണ ഷോർട്ട് ഫിലിം നിർമ്മിച്ചു. അടുത്ത തരംഗം കുട്ടികളെ എത്രത്തോളം ബാധിക്കും എന്നാണ് ഈ ചെറു ചിത്രത്തിലൂടെ വിവരിക്കുന്നത്.

"മൂന്നാം തരംഗം "എന്ന പേരിൽ നിർമ്മിച്ചിരിക്കുന്ന ഈ ഷോർട്ട് ഫിലിമിന് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത് പുൽപള്ളി മരകാവ് സെന്റ് തോമസ് ചർച്ച്   വികാരിയായ ഫാദർ.സജി പുതുക്കുളങ്ങരയാണ്. വയനാട് ജില്ലാ കലക്ടർ അദീല അബ്ദുള്ള ഉദ്ഘാടനം നിർവഹിക്കുകയും, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ ആശംസ പ്രസംഗം നടത്തുകയും ചെയ്തു.

പ്രകൃതിയിലേക്കുള്ള പാത

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like