ഉത്തർ പ്രദേശിൽ വിഷ മിഠായി കഴിച്ച് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

വേഗത്തിൽ വിവരം അറിയിച്ചിട്ടും ആംബുലന്‍സ് വരാന്‍ വൈകിയെന്നും ഇത് മരണകാരണമായിട്ടുണ്ടാവാമെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ത്തർ പ്രദേശിലെ ഖുഷി ന​ഗറിൽ വിഷം കലർന്ന മിഠായി കഴിച്ച് നാല് കുട്ടികൾ തൽക്ഷണം മരിച്ചു. രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

മിഠായികള്‍ കുട്ടികളുടെ വീടിനു മുന്നിലേക്ക് ആരോ എറിയുകയായിരുന്നു. 

ഇതെടുത്തു കഴിച്ച കുട്ടികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മരിച്ചവരില്‍ മൂന്നു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുട്ടികളുടെ കുടുംബത്തിന് സഹായമെത്തിക്കാന്‍ നിര്‍ദേശം നൽകി.

വേഗത്തിൽ വിവരം അറിയിച്ചിട്ടും ആംബുലന്‍സ് വരാന്‍ വൈകിയെന്നും ഇത് മരണകാരണമായിട്ടുണ്ടാവാമെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

അബ്ദുല്ല ബിന്‍ സാബിന്‍ ബിന്‍ മൂസിം അല്‍ മുതൈരിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

Author
Sub-Editor

NAYANA VINEETH

No description...

You May Also Like