മെയ് 7, ലോക അത്‌ലറ്റിക് ദിനം
- Posted on May 07, 2021
- Sports
- By Deepa Shaji Pulpally
- 388 Views
ഇന്നേദിവസം IAAF സ്കൂളുകളിലും, കോളേജുകളിലും വിവിധ പരിപാടികൾ, ടൂർണമെന്റ് മത്സരങ്ങൾ നടത്തി അത്‌ലറ്റിക്കിന് പ്രോത്സാഹനം നൽകുന്നു.
ഇന്ന് ലോക അത്‌ലറ്റിക് ദിനം. 1966 ൽ അന്നത്തെ ഇന്റർനാഷണൽ അമേച്ചർ അത്ലറ്റിക് ഫെഡറേഷൻ (IAAF ) പ്രസിഡന്റ് പ്രിമോനെ നേബിയോലെയാണ് മെയ് 7 ലോക അത്‌ലറ്റിക് ദിനമായി ആചരിച്ചത്. അറ്റ്ലറ്റിക് രംഗത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിനായി സ്കൂളുകളിലും, മറ്റ് സ്ഥാപനങ്ങളിലും കായിക വിദ്യാഭ്യാസം നൽകുകയും,കായിക രംഗത്തെ യുവജനങ്ങൾക്കിടയിൽ ആവേശമുള്ളതാക്കി അവരുടെ ശാരീരിക പ്രവർത്തനങ്ങളുടെ ക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി ഇന്നേദിവസം IAAF സ്കൂളുകളിലും, കോളേജുകളിലും വിവിധ പരിപാടികൾ, ടൂർണമെന്റ് മത്സരങ്ങൾ നടത്തി അത്‌ലറ്റിക്കിന് പ്രോത്സാഹനം നൽകുന്നു.