കൗമാരക്കാർക്കുള്ള കോവിഡ് വാക്സീനേഷൻ ആരംഭിച്ചു
- Posted on January 03, 2022
- News
- By Sabira Muhammed
- 176 Views
15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്

കൗമാരക്കാർക്കുള്ള കോവിഡ് വാക്സീനേഷൻ ആരംഭിച്ചു. കോവിൻ പോർട്ടലിലെ രജിസ്ട്രേഷന് പുറമെ സ്പോട് രജിസ്ട്രേഷനുള്ള സൗകര്യവുമുണ്ട്. കുട്ടികൾക്ക് നൽകുന്നത് ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കോവാക്സിനാണ്.
5 മുതൽ 18 വയസ്സുവരെ പ്രായമുള്ളവർക്ക് പ്രത്യേക കേന്ദ്രങ്ങളിൽ വെച്ച് നൽകുന്ന വാക്സീൻ വൈകീട്ട് അഞ്ചുമണി വരെ ലഭിക്കും. പ്രത്യേകം സജ്ജീകരിച്ച വാക്സീൻ കേന്ദ്രങ്ങളിൽ രാവിലെ 9 മണിയോടെ ത്തിവെപ്പ് നൽകിത്തുടങ്ങി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 551 വാക്സീനേഷൻ കേന്ദ്രങ്ങളാണ് കുട്ടികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. 15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.