ജമന്തി ചെടികൾക്കിടയിൽ കഞ്ചാവ് കൃഷി....

കൊച്ചിയിൽ റോഡരികിൽ ജമന്തി ചെടികൾക്കിടയിൽ കഞ്ചാവ് കൃഷി കണ്ടെത്തി..


എറണാകുളം തൃപ്പൂണിത്തുറ റോഡ് അരികിൽ ജമന്തി ചെടികൾക്കിടയിൽ കഞ്ചാവ് കൃഷി കണ്ടെത്തി.കഴിഞ്ഞ ഒരു മാസത്തിന്റെ ഇടയിൽ അഞ്ചാറു ഇടങ്ങളിലായി കഞ്ചാവ് കൃഷി കണ്ടുപിടിച്ചിട്ടുണ്ട്.ഉദയം പേരൂർ കണ്ടനാട് ഭാഗത്തുള്ള വിശുദ്ധ മാർത്ത മറിയം പള്ളിയുടെ അടുത്തുള്ള റോഡ് അരികിലാണ് വളർന്നു നിൽക്കുന്ന രണ്ടു കഞ്ചാവ്  ചെടികൾ ജമന്തി ചെടിയുടെ ഇടയിൽ കണ്ടെത്തിയത്.ജമന്തിയും വേറെ ചെടികളുടെയും ഇടയിൽ ആയതിനാൽ അത്ര പെട്ടെന്നു ഇത് ആരും കണ്ടുപിടിക്കാൻ സാധിക്കില്ല.ഇതിനു മുന്നേ തൃപ്പുണിത്തുറ റെയിൽവേ സ്റ്റേഷൻ റോഡിലും തിരുവാങ്കുളം പ്രദേശത്തും റോഡ് അരികിൽ ഇത് പോലെ കഞ്ചാവ് ചെടികളെ കണ്ടെത്തിയിരുന്നു.ഉദയം പേരൂർ ഗ്യാസ് പ്ലാന്റിന്റെ അടുത്തുള്ള  റോഡും കിടങ്ങുഷോപ്പ്  സമീപത്തുള്ള റോഡ് ഇവിടെയെല്ലാം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചിരുന്നു.ഈ പ്രദേശത് ഉള്ള കഞ്ചാവ് വിൽപനക്കാർ തന്നെയാണ് ഈ കൃഷിക്ക് പിന്നിലെന്നാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌ .തൃപ്പുണിത്തുറ ഏക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ  ബിജു വര്ഗീസ് ആണ് ഇതിനെ സംബന്ധിച്ചുള്ള വിവരം നൽകിയത്.നാട്ടുകാരിൽ ആർക്കോ സംശയം തോന്നി  വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് എക്സൈസ്  തിരച്ചിൽ നടത്തിയത്.


കടപ്പാട്:ടൈംസ് കേരള 

Author
No Image

Naziya K N

No description...

You May Also Like