ഹാരി രാജകുമാരനെയും, മേഗൻ രാജകുമാരിയെയും രാജകീയ സ്ഥാപനത്തിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കി

  • Posted on February 20, 2023
  • News
  • By Fazna
  • 98 Views

 ബ്രിട്ടൻ : യുണൈറ്റഡ് കിങ്ഡവുമായി  ചരിത്രപരമായ ബന്ധമുള്ള 54 രാജ്യങ്ങളെ ഒരുമിച്ചു കൊണ്ടുവന്ന കോമൺവെൽത്ത് ഓഫ് നേഷൻസിന്റെ രാജകീയ സംഘടനയായ ക്വിൻസ് കോമൺവെൽത്ത് ട്രസ്റ്റ്റ്റിൽ ഹാരി രാജകുമാരനും,ഭാര്യ മേഗൻ രാജകുമാരിയും മുമ്പ് പ്രസിഡണ്ടും, വൈസ് പ്രസിഡന്റു മാ യിരുന്നതിനാൽ അവരെ പൂർണമായി ബ്രിട്ടീഷ് രാജകീയ സ്ഥാനത്തു നിന്നും പുറത്താക്കി. 2020ല്‍ അമേരിക്കയിലേക്ക് കുടിയേറാനുള്ള തീരുമാനമെടുത്ത ദമ്പതികൾക്ക്  രാജകുടുംബത്തിന്റെ ഈ തീരുമാനം ഗുരുതരമായ തിരിച്ചടിയാണ് നൽകുന്നത്. അന്നുമുതൽ രാജകുടുംബത്തോട് ഇവർക്ക് അ തൃപ്തിയായിരുന്നു. ഹാരി രാജകുമാരന്റെ ഒരു ഡോക്യുമെന്ററി പരമ്പരയിലും,  ആത്മകഥയായ സ്പെയറിലും ചില അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതോടെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അപ്രീതിക്കും കാരണമായി. ബ്രിട്ടീഷ് രാജവാഴ്ചക്കെതിരായി  ഡ്യൂക്കും , ഡച്ചസും നടത്തിയ പരാമർശങ്ങളും, നടപടികളും അവരുടെ ജീവിതത്തെ ഇപ്പോൾ പ്രതികൂലമായി ബാധിക്കുന്നു. അന്തരിച്ച എലിസബത്ത് രാജ്ഞി പിന്തുണച്ചിരുന്ന ഒരു സ്ഥാപനത്തിൽ നിന്നാണ് ഇവരെ പുറത്താക്കിയിരിക്കുന്നത്. ചാൾസ് മൂന്നാമൻ രാജാവ് ഈ വിഷയത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യ കാമില പാർക്കർ ഈ വിഷയത്തിൽ എടുത്ത തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .


 പ്രത്യേക ലേഖിക

Author
Citizen Journalist

Fazna

No description...

You May Also Like