പ്രണയ നഷ്ടത്തിന്റെ 666 ദിവസങ്ങൾ; ഓർമ്മക്കായി 666 ബലൂൺ ഊതി വീർപ്പിച്ച് യുവാവ്

പ്രണയിനിയെ നഷ്ടപ്പെട്ടതിന്റെ 666 ദിവസങ്ങളുടെ പ്രതീകമായി ഒറ്റയ്ക്ക് 666 ബലൂൺ ഊതി വീർപ്പിച്ച് തൃശൂരുകാരൻ

പ്രണയം വേണ്ടെന്നുവച്ച് പോകുന്നവർക്ക് നേരെ ആസിഡ് ആക്രമണവും കൊലക്കത്തിയും എടുക്കുന്ന ഈ കാലത്ത് വ്യത്യസ്തമായാ രീതിയിൽ ബ്രേക്ക് അപ്പിന്റെ 666 ദിവസം ഓർത്തെടുക്കുന്ന ഒരാളുണ്ട്. തന്റെ ശ്വാസത്തിൽ നിറച്ചാണ് പ്രണയിനിയെ നഷ്ടപ്പെട്ടതിന്റെ 666 ദിവസങ്ങൾ  തൃശൂരുകാരനായ യുവാവ് ഓർത്തെടുത്തത്. ഒറ്റയ്ക്ക് 666 ബലൂൺ ഊതി വീർപ്പിച്ച് കുറ്റുമുക്ക് നെട്ടിശേരിയിലെ പാടത്തിന്റെ വശത്ത് കെട്ടി. 

വഴിയരികിൽ നിന്ന് ബലൂൺ ഊതി വീർപ്പിക്കുന്ന യുവാവിനെ കണ്ട് കാര്യം തിരക്കിയവരോട് ‘ക്ടാവ് ബ്രേക്ക് അപ് ആയിപ്പോയിട്ട് 666 ദിവസമായി. ഇത്രയും ദിവസം കാത്തിരുന്നു. അതിന്റെ ഓർമയ്ക്കായിട്ട് അത്രയും ബലൂൺ ഇരിക്കട്ടേന്ന്’ എന്നായിരുന്നു മറുപടി.

ഒരു വലിയ പെട്ടി നിറയെ ബലൂൺ പൊതികളുമായി ഇന്നലെ രാവിലെയാണു യുവാവ് നെട്ടിശേരി പാടവരമ്പിലെ റോഡിലെത്തിയത്. പോസ്റ്റിലും മരത്തിലുമായി കയർ വലിച്ചു കെട്ടി അതിലേക്ക് ബലൂണുകൾ ഓരോന്നായി ഊതി നിറച്ചു കെട്ടി. 666 ബലൂണുകൾ ഊതി നിറയ്ക്കാൻ മണിക്കൂറുകളെടുത്തു. ഊതി ഊതി അവശനായിട്ടും വിടാതെ എണ്ണം തികച്ചു. കാര്യം തിരക്കിയവരോടെല്ലാം തന്റെ ബ്രേക്ക് അപ്പ് കഥയും യുവാവ് പറഞ്ഞു.

ചൂല് ചെടി

Author
Sub-Editor

Sabira Muhammed

No description...

You May Also Like