ബിഗ് ഷെഫ് നൗഷാദ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് രണ്ടാഴ്ച മുൻപ് നൗഷാദിന്റെ ഭാര്യ ഷീബ മരിച്ചിരുന്നു

പാചക വിദഗ്ധനും  സിനിമ നിർമ്മാതാവുമായാ നൗഷാദ് (54) അന്തരിച്ചു. ആന്തരിക അവയവങ്ങൾക്ക് അണുബാധയേറ്റതിനെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കബറടക്കം ഇന്നു നടക്കും. ഹൃദയാഘാതത്തെ തുടർന്ന് രണ്ടാഴ്ച മുൻപ് നൗഷാദിന്റെ ഭാര്യ ഷീബ മരിച്ചിരുന്നു. 

ബിഗ് ഷെഫ് എന്ന പേരിലറിയപ്പെട്ടിരുന്ന നൗഷാദ് പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ്. ടെലിവിഷൻ ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന് ഹോട്ടലുകളും കാറ്ററിങ് സര്‍വീസും ഉണ്ട്. നൗഷാദ് സിനിമാ നിര്‍മ്മാണത്തിലേക്ക് എത്തുന്നത് മമ്മൂട്ടിയെ നായകനാക്കി ബ്ലെസി ഒരുക്കിയ 'കാഴ്ച'യിലൂടെയാണ്. മുന്‍നിര താരങ്ങളും സംവിധായകരുമുള്ള വലിയ പ്രോജക്റ്റുകളാണ് അദ്ദേഹം പിന്നീടും ഒരുക്കിയത്. ഇവയില്‍ ഭൂരിഭാഗം ചിത്രങ്ങളും വിജയങ്ങളായിരുന്നു.

ക്ഷീര കർഷകനാണെന്ന രഹസ്യം വെളിപ്പെടുത്തി നടൻ ജയറാം

Author
Sub-Editor

Sabira Muhammed

No description...

You May Also Like