ഫെബ്രുവരി 6-അന്താരാഷ്ട്ര സ്ത്രീ ചേലാകര്‍മ്മ നിര്‍മ്മാര്‍ജന ദിനം..

സ്ത്രീകള്‍ക്കു നേരയുള്ള ഏറ്റവും വലിയ വിവേചനവും അടിച്ചമര്‍ത്തലുമായാണ് ചേലാകര്‍മ്മത്തെ ലോകരാഷ്ട്രങ്ങള്‍ നോക്കിക്കാണുന്നത്.

ആഫ്രിക്കയില്‍ നിലനില്‍ക്കുന്ന പ്രാകൃതമായ ഒരു ദുരാചാരമാണ് സ്ത്രീകളില്‍ ചേലാകര്‍മ്മം ചെയ്യുന്നത്.  ഇന്ത്യയിലും ചിലയിടത്ത് ഈ ദുരാചാരം നിലവിലുണ്ട്.  ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍ കൂടാതെ സ്ത്രീയുടെ ജനനേന്ദ്രിയത്തിന് രൂപം മാറ്റം വരുത്തുന്ന, മുറിവേല്‍പ്പിക്കുന്ന എല്ലാത്തരം പ്രവൃത്തികളേയും ചേലാകര്‍മ്മമെന്ന് വിളിക്കാം. എന്നാൽ , ഇത് മതപരമായ ഒരാചാരമല്ല.  മൂന്ന് മില്യണ്‍ പെണ്‍കുട്ടികളാണ്  പ്രതിവര്‍ഷം ആഫ്രിക്കയിലെ ഉള്‍നാടുകളില്‍ ചേലാകര്‍മ്മത്തിന് വിധേയരാകുന്നത്. എത്യോപ്യയിലെ ചിലയിടങ്ങളില്‍ സ്ത്രീകള്‍ക്ക് ചേലാകര്‍മ്മം നിര്‍ബന്ധമാണ്‌. ഇത് ചെയ്യാത്തവര്‍ക്ക് കല്യാണം കഴിക്കാന്‍ പടില്ല എന്നതാണ്‌ നിയമം. നിരന്തരം അണുബാധ, പഴുപ്പ്, ലൈംഗികമായി ബന്ധപ്പെടുമ്ബോള്‍ വേദന, ബുദ്ധിമുട്ട് ഏറിയ പ്രസവം, ലൈംഗിക അസംതൃപ്തി തുടങ്ങി പാര്‍ശ്വഫലങ്ങള്‍ ഏറെയുള്ളതിനാല്‍ സ്ത്രീകളുടെ ചേലകര്‍മ്മം ചെയ്യുന്നതു പല രാജ്യങ്ങളും നിയമത്താല്‍ വിലക്കിയിട്ടുണ്ട്. കൂടാതെ ലോകാരോഗ്യസംഘടനയും ഇത് വിലക്കിയിട്ടുണ്ട്.


അതേസമയം, ഒരു സ്ത്രീക്ക് ആരോഗ്യത്തോടെയും സുരക്ഷിതത്വത്തോടെയും ശാരീരിക പൂര്‍ണ്ണതയോടെയും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് അന്താരാഷ്ട്ര ചേലാകര്‍മ്മ നിര്‍മ്മാര്‍ജന ദിനം. സ്ത്രീകള്‍ക്കു നേരയുള്ള ഏറ്റവും വലിയ വിവേചനവും അടിച്ചമര്‍ത്തലുമായാണ് ചേലാകര്‍മ്മത്തെ ലോകരാഷ്ട്രങ്ങള്‍ നോക്കിക്കാണുന്നത്. കൂടാതെ സ്ത്രീകളെ തരം താഴ്ത്തുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ നടപടി അവരുടെ ജീവിക്കാനുള്ള അവകാശത്തെ വരെ ഇത് ചോദ്യം ചെയ്യുന്നു. മാത്രമല്ല 2014 ഡിസംബറില്‍ തന്നെ അംഗരാജ്യങ്ങളോടെല്ലാം ചേലാകര്‍മ്മ നിര്‍മ്മാര്‍ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ യു.എന്‍ ആഹ്വാനം ചെയ്തിരുന്നത്. അതിനു പിന്നാലെ, 2007 മുതല്‍ യുഎന്‍ പോപ്പുലേഷന്‍ ഫണ്ടും യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ടും ഇതിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഈ പ്രവര്‍ത്തിയില്‍ ചേലാകര്‍മ്മത്തെ അതിജീവിച്ചവരുള്‍പ്പടെയുള്ളവരാണ് അംഗങ്ങലായുള്ളത്. ഇനി വരുന്ന തലമുറയിലെ കുട്ടികള്‍ക്കെങ്കിലും തങ്ങളുടെ അമ്മൂമ്മമാരുടേയും അമ്മമാരുടേയും പോലെ പ്രാണന്‍ പിടയുന്ന ആ വേദന അനുഭവിക്കാന്‍ ഇടവരാതിരിക്കട്ടെ.


ഫെബ്രുവരി 1- ലോക ഹിജാബ് ദിനം,ഒരവലോകനം ..

Author
No Image

Naziya K N

No description...

You May Also Like