58 മിനിട്ടിൽ 46 വിഭവങ്ങൾ തയ്യാറാക്കി ഗിന്നസ് ബുക്കിൽ ഇടംനേടി തമിഴ് പെൺകുട്ടി ...

പിതാവാണ് ലോക റെക്കോർഡിൽ ഇടം നേടാനുള്ള ശ്രമം നടത്താമെന്ന് ലക്ഷ്‌മി  സായോട്  ആദ്യം പറഞ്ഞത്.

58 മിനിട്ടിൽ 46 വിഭവങ്ങൾ ഉണ്ടാക്കി ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് എസ് എൻ ലക്ഷ്‌മി സായ് ശ്രീ എന്ന തമിഴ്‌നാട് സ്വദേശിനിയായ വിദ്യാർത്ഥിനി .കുട്ടികാലം മുതൽ ലക്ഷ്‌മി സായ്ക്ക് പാചകം ചെയ്യുന്നതിനോട് താൽപര്യമുണ്ടായിരുന്നു. എന്നും അമ്മയിൽ നിന്നുമാണ് പാചകം പഠിച്ചതെന്നും ലക്ഷ്‌മി സായ്  ഇതിനോട് പ്രതികരിക്കുന്നു .ഈ നേട്ടം കരസ്ഥമാക്കിയതിൽ ഒത്തിരി സന്ദോശമുണ്ടെന്നും ലക്ഷ്‌മി  സായ് കൂട്ടിച്ചേർത്തു.


കോവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച  സമയങ്ങളിലായിരുന്നു ലക്ഷ്‌മി സായ് അമ്മയിൽ നിന്നും പാചകം പഠിക്കുന്നത്.മകൾക്ക് പാചകത്തിനോടുള്ള അഭിരുചി മനസ്സിലാക്കിയ രക്ഷിതാക്കൾ ലക്ഷ്‌മി സായ്ക്ക് പൂർണ പിന്തുണ നൽകി.പിതാവാണ് ലോക റെക്കോർഡിൽ ഇടം നേടാനുള്ള ശ്രമം നടത്താമെന്ന് ലക്ഷ്‌മി  സായോട്  ആദ്യം പറഞ്ഞത്.പിന്നീട് ഇതിനായുള്ള ശ്രമങ്ങളും ആരംഭിച്ചു.കേരളത്തിൽ നിന്നുള്ള സാൻവി  എന്ന 10  വയസ്സുകാരി 30 വിഭവങ്ങൾ തയ്യാറാക്കി ലോക റെക്കോർഡിൽ ഇടംപിടിച്ചിരുന്നു.ഈ റെക്കോർഡ് ആണ്  ലക്ഷ്‌മി സായ് ഇപ്പോൾ മറികടന്നിരിക്കുന്നത് .

കടപ്പാട്-ജനം ടി വി 


അലാസ്കയിലെ അത്ഭുത പ്രതിഭാസം.....

https://www.enmalayalam.com/news/wZnsyVAG

Author
No Image

Naziya K N

No description...

You May Also Like