വിദ്യാർത്ഥികളെ വിലക്കി കോഴിക്കോട്ടെ സ്വകാര്യ ബസുകൾ

ബസിൽ കയറിയാലും ഒഴിഞ്ഞ സീറ്റുകളിൽ ഇരിക്കാനും വിദ്യാർത്ഥികൾക്ക് അനുവാദമില്ല

കോഴിക്കോട് വിദ്യാർത്ഥികൾക്ക് വിലക്കുമായി സ്വകാര്യ ബസുകൾ. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ എത്തുന്ന വിദ്യാർത്ഥികൾക്കാണ് ഇത്തരം ഒരു ദുരനുഭവം നേരിടേണ്ടി വരുന്നത്. 

വിദൂര സ്ഥലങ്ങളിലേക്കുള്ള വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാതിരിക്കാൻ ബസ് ജീവനക്കാരുടെ വക ഇൻ്റർവ്യൂ ഉണ്ട്. കുട്ടികളെ ക്യൂ നിർത്തി ഇൻ്റർവ്യൂ ചെയ്യുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭ്യമായിട്ടുണ്ട്. 

സ്റ്റാൻഡിൽ ബസ് നിർത്തിക്കഴിഞ്ഞാൽ യാത്രക്കാർക്ക് കയറാം. വിദ്യാർത്ഥികൾ കാത്തുനിൽക്കണം. ഈ വിദ്യാർത്ഥികളിൽ ചിലരെ ബസ് പുറപ്പെടാനൊരുങ്ങുന്ന സമയത്ത് അകത്ത് കയറ്റും.

എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ചതിനു ശേഷമാണ് ഈ നടപടി. ബസിൽ കയറിയാലും ഒഴിഞ്ഞ സീറ്റുകളിൽ ഇരിക്കാനും വിദ്യാർത്ഥികൾക്ക് അനുവാദമില്ല.

അറസ്റ്റ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

Author
Sub-Editor

NAYANA VINEETH

No description...

You May Also Like