വിജയ പരമ്പര തുടരാൻ കേരളാ ബ്ലാസ്റ്റേഴ്സ്

കോച്ചിന്റെ തിരിച്ച് വരവിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്  കൊൽക്കത്തയിൽ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ FC യെ നേരിടാൻ ഇറങ്ങും. വൈകുന്നേരം 8 മണിക്ക് ആണ് മത്സരം. കേരളത്തിന്റെ കോച്ച് വുക് മാനോവിച്ചിന്റെ കുട്ടികൾ കൊച്ചിയിൽ ഓഡീഷാ FC ക്ക് ഏതിരെ നേടിയ വിജയത്തിൽ ആരാധകർ തികഞ്ഞ പ്രതീക്ഷയിലാണ്. കോച്ചിന്റെ തിരിച്ച് വരവിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ പതിനഞ്ച് മിനിറ്റിനുള്ളിൽ ഒഡീഷ FC നേടിയ ഗോളിന് അവർ തിരിച്ചടിച്ചത് ഒരു ടീം ഗെയിമിന്റെ വളരെ ഒത്തിണക്കത്തോടെ ആയിരുന്നു. 

മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷ് മുതൽ ക്യാപ്റ്റൻ ലൂണ വരെ മികച്ചു നിന്നു. കഴിഞ്ഞ കളികളിൽ ടീമിന് പറ്റിയ വീഴ്ചകളിൽ നിന്നും പലതും മനസ്സിലാക്കി എന്നതിന് തെളിവായിരുന്നു. ഒഡീഷക്ക് ഏതിരെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോളിൽ ലൂണ എന്ന കളി മാന്ത്രികന്റെ മികവ് നമ്മൾ കണ്ടു. ദിമിത്രിയോസിന്റെ ഗോൾ വലയിലേക്ക് കയറുമ്പോൾ ആ ഗോളിന് ഒരു ടീമിന്റെ ഒത്ത് ഒരുമ കാണാമായിരുന്നു. അതാണ് ക്യാപ്റ്റൻ എന്ന് ലൂണ ഒരോ കളിയിലും തെളിയിക്കുന്നു.

കൂടാതെ ടീമിലെ പല പ്രമുഖ താരങ്ങളും പരിക്കിന്റെ പിടിയിൽ നിന്നും മുക്തി നേടി വരുന്നതെ ഉള്ളു താനും. പ്രതിരോധത്തിൽ പ്രീതം കോട്ടാൽ നയിയ്ക്കുന്ന പടയിൽ ചില വിള്ളലുകൾ ഉണ്ടാകുന്നുണ്ട്. അത്തരം വിള്ളുലുകൾ ഏതിർ ടീമിന് ഗോൾ അവസരം ഉണ്ടാക്കുന്നു താനും. അങ്ങനെയാണ്  ഒഡീഷാ ആദ്യ ഗോൾ നേടിയത്. ലൂണ കേരളത്തിന് വേണ്ടി നേടിയ രണ്ടാം ഗോളും അതിഗംഭീരം. എങ്കിലും, കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് ഒരു പാട് മാറിയ ടീമായ ഈസ്റ്റ് ബംഗാൾ ഇന്ന് കളത്തിൽ ഇറങ്ങിയാൽ മുക്ക് ഒരു നല്ല കളി കാണാൻ കഴിയും.

അതായത്..

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർ പ്രശു മാൻ ഗീൽ ആണ് ഈസ്റ്റ് ബംഗാളിന്റെ ഗോൾ വല കാക്കുന്നത്. പ്രതിരോധത്തിൽ  ബ്ലാസ്റ്റേഴിന്റെ മുൻതാരങ്ങളായ ഖബ്രയുണ്ട്, നിഷ്കുമാർ ഉണ്ട് .ഈസ്റ്റ് ബംഗാളിന്റെ ആക്രമണത്തിന്റെ കുന്തമുനയായ ക്ലിന്റൺസിൽവ  ഫോമിൽ ഉയർന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന് ശരിക്കും പണിയെടുക്കേണ്ടിവരും.

കൂടാതെ അവരുടെ മറ്റു ഇന്ത്യൻ താരങ്ങൾ ആയ മഹേഷ് സിങ്, നന്ദകുമാർ, തുടങ്ങിയവർ ഇതുവരെ കളിച്ച കളികളിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നില്ല. എന്നിരുന്നാലും ഈസ്റ്റ് ബംഗാളിന്റെ സ്പെയിൻ കാരൻ കോച്ച് കാർലോസിന്റെ തന്ത്രങ്ങൾക്ക് അനുസരിച്ച് ഈസ്റ്റ് ബംഗാൾ ഉയരുമൊ എന്ന് നമുക്ക് കാത്തിരുന്നു കാണാം. എങ്കിലും കേരള കാണികൾ ആഗ്രഹിക്കുന്ന ലൂണ, ദിമിത്രിയോസ് സംഖ്യത്തിന്റ മിന്നും പ്രകടത്തിന് കൊൽക്കത്ത വേദിയാകട്ടെ.

-എസ്.വി. അയ്യപ്പദാസ്-




Author
No Image
Journalist

Dency Dominic

No description...

You May Also Like