ജനവാസ മേഖലയിലേക്ക് വന്യ മൃഗങ്ങളുടെ വരവ് തടയാൻ ഇനി എ. ഐ. ഫെൻസും.

വയനാട് ചെതലയം റേഞ്ചിൽ ഇരുളം വനം ഡിവിഷന് കീഴിലുള്ള ചേലക്കൊല്ലി വനാതിർത്തിയിലാണ് ഫെൻസ് സ്ഥാപിക്കുന്നത്.



ജനവാസ മേഖലയിലേക്കുള്ള വന്യ മൃഗങ്ങളുടെ കടന്ന് വരവ് പ്രതിരോധിക്കാൻ നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയാൽ (Al) നിർമ്മിച്ച രാജ്യത്തെ പ്രഥമ സ്മാർട്ട് വയനാട്ടിൽ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ വനം വകുപ്പ് തുടങ്ങി.വയനാട് ചെതലയം റേഞ്ചിൽ ഇരുളം വനം ഡിവിഷന് കീഴിലുള്ള ചേലക്കൊല്ലി വനാതിർത്തിയിലാണ് ഫെൻസ് സ്ഥാപിക്കുന്നത്.വനാതിർത്തിയിലൂടെ വന്യ മൃഗങ്ങൾ കാടിറങ്ങുന്നത് തടയുന്നതിനും, അപകടങ്ങൾ മുൻകൂട്ടി  അറിയുന്നതിനുംജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകുന്നതിനും ഈ ഫെൻസ്  ഉപകാരപ്പെടുന്നു.


വന്യ മൃഗങ്ങൾ ഫെൻസിന്റെ 100മീറ്റർ അകലെ എത്തിയാൽ എ. ഐ സംവിധാനം പ്രവർത്തിച്ചു തുടങ്ങും.വന്യ മൃഗ സാന്നിദ്യം തൊട്ടടുത്ത വനം വകുപ്പ് ഓഫീസ്, ആർ.ആർ. ടി. യൂണിറ്റ്, തിരുവനന്തപുരത്തെ വനം വകുപ്പ് ഓഫീസ് വരെ ഈ സന്ദേശം എത്തുന്നതിനൊപ്പം, ക്യാമറയിൽ നിന്നും ഉള്ള ലൈവ് ദൃശ്യങ്ങളുമെത്തും.12 അടി ഉയരത്തിൽ നിർമ്മിക്കുന്ന സ്മാർട്ട് ഫെൻസുകൾ ക്രെയിനിലും കപ്പലുകളിലും ചരക്കു മാറ്റത്തിനുപയോഗിക്കുന്ന ശക്തിയുള്ള ബെൽറ്റും സ്പ്രിങ്ങും തൂണുകളുമാണ് ഉപയോഗിക്കുന്നത്.


ഫെൻസിൽ സോളാർ വൈദ്യുതി കടത്തി വിടുന്നതിനാൽ മൃഗങ്ങൾക്ക് സ്പർശിക്കാനാകില്ല.എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈറ്റ് എലിഫന്റ് ടെക്നോളജി എലിഫന്റ് എന്ന സ്ഥാപനമാണ് എ. ഐ. സ്മാർട്ട് ഫെൻസിന്റെ നിർമ്മാതാക്കൾ.എലി ഫെൻസ് എന്നാണ് ഈ ഫെൻസിന് കമ്പനി നൽകിയിരിക്കുന്ന പേര്.ഇന്ത്യൻ റയിൽവേയുടെ കൺസൽട്ടന്റായിരുന്ന പാലക്കാട് സ്വദേശി പാറയ്ക്കൽ മോഹനനാണ് കമ്പനിയുടെ സി.ഇ.ഒ, ഏറെ പഠന ഗവേഷങ്ങൾക്ക് ശേഷമാണീ ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.ഒരു വർഷത്തോളം മൃഗങ്ങളുടെ സ്വഭാവ രീതികളും ആരോഗ്യവും എല്ലാം സൂക്ഷ്മമായി ഗവേഷണം നടത്തിയ ശേഷമാണ് ഈ സ്മാർട്ട് ഫെൻസ് രൂപ കൽപ്പന ചെയ്തതെന്ന് മോഹൻ മേനോൻ പറഞ്ഞു.വന്യ മൃഗങ്ങളുടെ ജനവാസ മേഖലയിലേക്ക് ഉള്ള കടന്ന് വരവ് ഏറെ രാഷ്ട്രീയ - സാമ്പത്തീക - ജീവ നാശ - കൃഷി നാശ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കാലത്ത് ഏറെ പ്രതീക്ഷയോടെയാണ് വനം വകുപ്പും ജനങ്ങളും നോക്കി കാണുന്നത്.






                                                                                                                                                    

Author

Varsha Giri

No description...

You May Also Like