വയനാടൻ നൊമ്പരവുമായി സംഗീത സംവിധായകൻ അലക്സ് പോൾ വീണ്ടും രംഗപ്രവേശം ചെയ്യുന്നു

കൊച്ചി :മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളായ ക്ലാസ്സ്മേറ്റ്സ്, ചതിക്കാത്ത ചന്തു, രാജമാണിക്യം, ബ്ലാക്ക്, മായാവി തുടങ്ങി ഒട്ടനവധി സിനിമാ ഗാനങ്ങൾക്ക് ഈണം പകർന്ന സംഗീത സംവിധായകൻ  അലക്സ് പോൾ വീണ്ടും തിരിച്ചു വരുന്നു.

 സംവിധായകനും, അഭിനേതാവും, നിർമ്മാതാവുമായ ലാലിന്റെ സഹോദരനായ അലക്സ് പോൾ  വയനാട്ടിലെ വന്യജീവി അക്രമണങ്ങളും, കാർഷിക മേഖലയിലെ പ്രശ്നങ്ങളും മുഖ്യ വിഷയമാകുന്ന ഗാനത്തിന് ഈണം പകർന്നു കൊണ്ടാണ്  തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. പാർവ്വതി പ്രൊഡക്ഷൻസിന്റെ ബാനറിൽ  സുരേന്ദ്രൻ വാഴക്കാട് നിർമ്മിക്കുന്ന "വയനാടൻ നൊമ്പരം" എന്ന ഗാനത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ലെൻസി ജോർജാണ്. പാട്ടിന്റെ വരികൾ എഴുതിയത് ജി.എച്ച്.എസ്.എസ് വാള വയൽ സ്ക്കൂളിലെ മലയാളം അധ്യാപികയായ സിന്ധു . ഗാനം ആലപിച്ചിരിക്കുന്നത് റോഷനാണ്. ഗാനത്തിന്റെ ദ്യശ്യ വിരുന്നും എഡിറ്റിംങ്ങും വയനാട്ട്കാരനായ സുനേഷ് പുൽപ്പള്ളിയാണ് അണിയിച്ചൊരുക്കുന്നത്.



                                                                                                                                                                     റോസ് റോസ്

Author

Varsha Giri

No description...

You May Also Like