*ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പി എസ് ജി താരം ഒസ്മാന്‍ ഡെംബലെയ്ക്ക്*
- Posted on September 23, 2025
- News
- By Goutham prakash
- 18 Views

*സി.ഡി. സുനീഷ്*
ഈ വര്‍ഷത്തെ മികച്ച ലോകോത്തര ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പി എസ് ജി താരം ഒസ്മാന്‍ ഡെംബലെയ്ക്ക്. ബാഴ്‌സലോണയുടെ യുവ താരം ലാമിന്‍ യമാലിനെ പിന്തള്ളിയാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഡെംബലെ പുരസ്‌കാരത്തില്‍ മുത്തമിട്ടത്. പി എസ് ജിയെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഡെംബലേ ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. 35 ഗോളും 16 അസിസ്റ്റുമാണ് സീസണില്‍ ഡെംബലെയുടെ സംഭാവന. ബാഴ്‌സലോണയുടെ ഐറ്റാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. മികച്ച യുവതാരത്തിനുള്ള കോപാ ട്രോഫി ബാഴ്സലോണയുടെ ലാമിന്‍ യമാല്‍ കരസ്ഥമാക്കി. പി എസ് ജിയാണ് ഈ വര്‍ഷത്തെ മികച്ചപുരുഷ ക്ലബ്. ആഴ്സണല്‍ ആണ് മികച്ച വനിതാ ക്ലബ്.