നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് മാൻ ഷാബു പുൽപള്ളി (37) നിര്യാതനായി..
- Posted on December 21, 2020
- Cinemanews
- By Deepa Shaji Pulpally
- 490 Views
നിരവധി സിനിമാ പ്രവർത്തകർ ആദരാജ്ഞലികൾ അറിയിച്ചിട്ടുണ്ട്.

പുൽപള്ളി : വയനാട്ടിൽ നിന്നും ഉള്ള നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് മാൻമാർ ആണ് സഹോദരങ്ങൾ ആയ ഷാബു , ഷാജി പുൽപള്ളി.ഷാബു ഇന്നലെ ക്രിസ്മസ് നക്ഷത്രം മാവിൽ കെട്ടാൻ കയറി യപ്പോൾ കാൽ വഴുതി വീണു. ഇന്റെർണൽ ബ്ലീഡിങ് ഉണ്ടായതാണ് മരണ കാരണം. മേപ്പാടി വിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷ പെടുത്താൻ ആയില്ല.
7-വർഷം ആയി ഷാബു നിവിൻ പോളിയുടെ പേർസണൽ അസിസ്റ്റന്റ് മേക്കപ്പ് മാൻ ആയി പ്രവർത്തിക്കാൻ തുടങ്ങിയിട്ട്.നടൻ അജു വർഗീസ് ഫോട്ടോ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്‌തിട്ടുണ്ട് . നിരവധി സിനിമാ പ്രവർത്തകർ ആദരാജ്ഞലികൾ അറിയിച്ചിട്ടുണ്ട്.
തട്ടത്തിൽ മറയത്ത് എന്ന സിനിമ മുതൽ നിവിന് ഒപ്പം പ്രവർത്തിച്ചു വരുക ആയിരുന്നു ഷാബു. നിവിന്റെ ഉറ്റ സുഹൃത്ത് ആയിരുന്നു പുൽപള്ളി ശശിമല സ്വദേശി ആയ അലിക്കൽ ഷാബു.ദുൽകർ സൽമാൻ മുതൽ സിനിമാ ലോകത്തിലെ വൻതാരനിര ആദരാജ്ഞലികൾ ഷാബു വിന് അർപ്പിച്ചു .ഷാബു ഏട്ടാ... ആ കടം വീട്ടാൻ എനിക്ക് ആയില്ല... എന്തിനാ ഇങ്ങനെ പോയതു... എന്നാണ് അജു വര്ഗീസ് തന്റെ ആദരാജ്ഞലി സന്ദേശത്തിൽ പങ്കു വച്ചിട്ടുള്ളത്..
ഒരു പെരുന്തച്ചന്റെ പതനം ...
https://enmalayalam.com/news/Y7WH2FlP