ജനുവരി 30 - മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം..
- Posted on January 30, 2021
- News
- By Deepa Shaji Pulpally
- 781 Views
ജനുവരി 30 - മഹാത്മാഗാന്ധിജിയുടെ എഴുപത്തിമൂന്നാം രക്തസാക്ഷിത്വ ദിനം.

സ്വജീവിതം കൊണ്ട് ലോകത്തിന് അഹിംസയുടെ സന്ദേശം പകർന്ന് ആ മഹാനുഭാവനെ ആശയങ്ങൾക്ക് ഇന്നും പ്രസക്തി ഏറെയാണ് സത്യം,അഹിംസ എന്നീ തത്വങ്ങളിൽ അടിയുറച്ച് വിശ്വസിച്ച് അതിനായി തന്നെ ജീവിതം ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയുടെത്.
കഠിനമായ ജീവിത പ്രതിസന്ധികളിൽ പോലും അദ്ദേഹം മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്നു. എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജി അത് സ്വജീവിതം കൊണ്ട് തെളിയിച്ചു.
സ്വാതന്ത്ര്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, മാർഗദർശിയായി നിലകൊള്ളാനും ഗാന്ധിജിക്ക് കഴിഞ്ഞു.സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ, ഉപവാസങ്ങളിലൂടെയും, നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടെയും ഗാന്ധിജി മുട്ടുകുത്തിച്ചു.
ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനം എന്ന ആഹ്വാനം ചെയ്തുകൊണ്ട് പതി -നായിരങ്ങളാണ് പഠനവും, ജോലിയും ഉപേക്ഷിച്ച് തെരുവിലിറങ്ങിയത്.
ഉപ്പുസത്യാഗ്രഹത്തിലൂ ടെയും, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനങ്ങളിലൂടെയും, ഗാന്ധിജി ഇന്ത്യക്ക് മാർഗദീപമായി ഇന്നും നിലകൊള്ളുന്നു. രാഷ്ട്രപിതാവിന് പ്രണാമം...