ക്രിസ്മസും -25 നോയമ്പ് ആരംഭവും!!!

 കൈനിറയെ സമ്മാനവുമായി വരുന്ന സാന്താക്ലോസിനെ പ്രതീക്ഷിച്ച് കുട്ടികൾ കാത്തിരിപ്പു  തുടങ്ങി.

ഡിസംബർ 1 :  ആഗോള ക്രൈസ്തവ സഭയ്ക്ക് പരിശുദ്ധ: കന്യകാ മറിയത്തിന് ഗബ്രിയേൽ ദൂതൻ പ്രത്യക്ഷപ്പെട്ട് ഉണ്ണി യേശുവിന്റെ ജനനം അറിയിച്ച ആഗമന കാലവും, 25 നോയമ്പ് ആചരണത്തിന്റെ തുടക്കവും ആണ്.

നവംബർ മാസത്തെ അവസാന ദിവസം ക്രിസ്ത്യാനികൾ "പേത്രത്ത" ആയി ആഘോഷിച്ചു പോരുന്നു . 25 നൊയമ്പിന് മുമ്പ് പാപസങ്കീർത്തനം നടത്തി,ഹൃദയശുദ്ധി വരുത്തി നോയമ്പ് ആചരിക്കുന്നതിന് മുന്നോടിയാണ് "പേത്രത്താ "ആചരണം.


 ഡിസംബർ ഒന്നുമുതൽ നോമ്പാചരണത്തിന്റെ ഭാഗമായി 25 ദിനങ്ങൾ മത്സ്യ മാംസാദികൾ വർജ്ജിക്കുകയും, ബൈബിൾ പാരായണം, പ്രാർത്ഥനകൾ, പരിത്യാഗ പ്രവർത്തികൾ, ദിവസവും വിശുദ്ധ കുർബാന യിൽ സംബന്ധിക്കൽ എന്നിവയിൽ പ്രത്യേക ശ്രദ്ധ കൊടുത്തു പോരു കയും ചെയ്യുന്നു.


 

ക്രിസ്മസിന് മുന്നോടിയായി വീടുകളിൽ നക്ഷത്രം തെളിയിക്കുന്നതിനും,  പുൽക്കൂട് ഉണ്ടാക്കുന്നതിനുംഉള്ള തിരക്കുകൾ ആരംഭിക്കുകയായി.കൈനിറയെ സമ്മാനവുമായി വരുന്ന സാന്താക്ലോസിനെ പ്രതീക്ഷിച്ച് കുട്ടികൾ കാത്തിരിപ്പു  തുടങ്ങി.2020 - ലെ 25 നോയമ്പും, ക്രിസ്തുമസും പുതിയ പ്രത്യാശയുടെ, പുതുവർഷപ്പുലരിയുടെ, നന്മ നിറഞ്ഞൊരു, ഐശ്വര്യം നിറഞ്ഞ വർഷം ആകുമെന്ന് പ്രതീക്ഷിക്കാം.

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like