മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നു; ഇടുക്കി ഡാമിൽ 2400.03 അടിക്ക് മുകളിലെക്ക് ജല നിരപ്പ് ഉയരാൻ സാധ്യത
- Posted on November 18, 2021
- News
- By Sabira Muhammed
- 180 Views
അതീവ ജാഗ്രത പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ പുലർത്തണമെന്ന് മുന്നറിയിപ്പ്

മുല്ലപ്പെരിയാറിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് 141 അടി എത്തിയതോടെയാണ് തമിഴ്നാട് ഷട്ടർ തുറക്കാൻ തീരുമാനിച്ചത്. സെക്കന്റിൽ 772 ഘനയടി വെള്ളമാണ് തുറന്ന മൂന്ന്, നാല് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്. അതീവ ജാഗ്രത പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെക്ക് ജല നിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അതിനാൽ അധിക ജലം ക്രമീകരിക്കുന്നതിനായി ഇടുക്കി അണക്കെട്ടും തുറക്കാൻ തീരുമാനമായി. ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് സെക്കന്റിൽ 40000 ലീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും.